Fabulous | 10 വര്‍ഷം വെറും പാസ്തയും ഫ്രഞ്ച് റോളും മാത്രം കഴിച്ച് കൗമാരക്കാരി; മകള്‍ക്ക് മറ്റു ഭക്ഷങ്ങളോട് ഭയമാണെന്ന് വെളിപ്പെടുത്തി നിരാശയായ അമ്മ; കാരണം ഇത്

 



വാഷിങ്ടന്‍: (www.kvartha.com) ഒരു കൗമാരക്കാരി വര്‍ഷങ്ങളോളം ജീവിതം തള്ളി നീക്കിയത് ഫ്രഞ്ച്‌റോളും പാസ്തയും മാത്രം കഴിച്ച്. 13 -കാരിയായ സിയാര എന്ന പെണ്‍കുട്ടിയാണ് കഴിഞ്ഞ 10 വര്‍ഷങ്ങളായി ഇത് മാത്രം കഴിച്ച് അതിജീവിച്ചത്. സ്‌കൂളില്‍ നിന്നുള്ള ഉച്ചഭക്ഷണവും അവള്‍ കഴിക്കില്ലെന്നും പകരം ഉച്ചയ്ക്ക് കഴിക്കാന്‍ ഫ്രെഞ്ച് റോള്‍ കൊണ്ടുപോവുകയാണ് പതിവെന്നും മാതാവ് പറയുന്നു.

ഇത്തരത്തില്‍ പെണ്‍കുട്ടി ഒരേ ഭക്ഷണം മാത്രം കഴിക്കാന്‍ കാരണവുമുണ്ട്. വളരെ ചെറിയ കുട്ടി ആയിരിക്കെ ഭക്ഷണം കഴിക്കവെ അത് കുടുങ്ങി ശ്വാസം മുട്ടിയതിനെ തുടര്‍ന്നാണ് അവള്‍ അത്തരത്തിലുള്ള ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിച്ചതെന്ന് അമ്മ വെളിപ്പെടുത്തുന്നു. അതോടെ മറ്റ് ഭക്ഷണങ്ങളോട് അവള്‍ക്ക് വല്ലാത്ത പേടി ആയിരുന്നു.

Fabulous | 10 വര്‍ഷം വെറും പാസ്തയും ഫ്രഞ്ച് റോളും മാത്രം കഴിച്ച് കൗമാരക്കാരി; മകള്‍ക്ക് മറ്റു ഭക്ഷങ്ങളോട് ഭയമാണെന്ന് വെളിപ്പെടുത്തി നിരാശയായ അമ്മ; കാരണം ഇത്


വര്‍ഷങ്ങളായി അവളുടെ അമ്മ ആ പേടി മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സാധിച്ചില്ല. ഇതേ തുടര്‍ന്ന് അടുത്തിടെ ഇതുപോലെ ഭക്ഷണം കഴിക്കുന്നതില്‍ പ്രശ്‌നങ്ങളുള്ളവരെ ചികിത്സിക്കുന്ന ഒരു വിദഗ്ദ്ധന്റെ അടുത്തേക്ക് മാതാപിതാക്കള്‍ അവളെ കൊണ്ടുപോയി. ചികിത്സയെ തുടര്‍ന്ന് അവളിപ്പോള്‍ മറ്റ് ഭക്ഷണങ്ങളും പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ടെന്ന് സന്തോഷത്തോടെ അവര്‍ പറയുന്നു. 

'ഇപ്പോള്‍ അവള്‍ മറ്റ് ചില ഭക്ഷണങ്ങളും പൈനാപിള്‍ പോലെ ഉള്ള പഴങ്ങളും കഴിച്ച് നോക്കുന്നുണ്ട്. രണ്ട് വയസ് തൊട്ടിങ്ങോട്ട് അവള്‍ ഉച്ചഭക്ഷണത്തിന് ഫ്രെഞ്ച് റോളും രാത്രിഭക്ഷണത്തിന് പ്ലെയിന്‍ പാസ്തയും മാത്രമാണ് കഴിച്ചിരുന്നത്'- അവളുടെ അമ്മയായ ഏഞ്ചല പറയുന്നു. 

ഇടയ്ക്ക് ചിലപ്പോള്‍ മകള്‍ കോണ്‍ഫ്‌ലേക്‌സ് ഒക്കെ കഴിച്ച് നോക്കിയിട്ടുണ്ടെങ്കിലും എല്ലാ ദിവസവും അവള്‍ ഫ്രെഞ്ച് റോള്‍ കഴിക്കുമായിരുന്നുവെന്നും ഞങ്ങളെന്താണോ കഴിക്കുന്നത് അത് ഒരിക്കലും അവള്‍ കഴിച്ചിരുന്നില്ലെന്നും അമ്മ സങ്കടത്തോടെ ഓര്‍ക്കുന്നു.

അതിനിടയിലാണ്, ഒരു പത്രത്തില്‍ ഏഞ്ചല ഇതുപോലെ ഭക്ഷണം കഴിക്കുന്നതില്‍ പ്രശ്‌നമുള്ള ഒരാളെ ചികിത്സിച്ചതായി ഹിപ്‌നോതെറാപിസ്റ്റ് ഡേവിഡ് കില്‍മുറി എഴുതിയിരിക്കുന്നതായി കണ്ടത്. അങ്ങനെ അവര്‍ മകളുമായി അദ്ദേഹത്തെ സമീപിച്ചു. ആറ് മാസത്തെ ചികിത്സയ്ക്ക് ശേഷം മറ്റ് ഭക്ഷണങ്ങള്‍ കഴിച്ച് തുടങ്ങിയതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ സിയാരയുടെ വീട്ടുകാര്‍.

Keywords: News,World,international,Washington,Food,Lifestyle & Fashion,Mother, Daughter,Health,Health & Fitness,Doctor, GIRL survived on just plain pasta and croissants for 10 years, her frustrated mum has revealed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia