SWISS-TOWER 24/07/2023

Giant squid | അപൂര്‍വ കാഴ്ച: ജാപാനീസ് ബീചില്‍ 10 അടി നീളമുള്ള ഭീമന്‍ കണവ ജീവനോടെ കരയില്‍

 


ADVERTISEMENT

ഫുകുയി: (www.kvartha.com) ജാപാനീസ് ബീചില്‍ 10 അടി നീളമുള്ള ഭീമന്‍ കണവ ജീവനോടെ കരയില്‍. ഇത് വളരെ അപൂര്‍വമായ ഒരു കാഴ്ചയാണ്. പടിഞ്ഞാറന്‍ ജാപാനിലെ ഫുകുയി പ്രിഫെക്ചറിലെ ഒബാമയിലെ ഉഗു ബീചില്‍ ബുധനാഴ്ചയാണ് കണവയെ കണ്ടെത്തിയത്. വെള്ളിയാഴ്ച വാര്‍ത്താ ഏജന്‍സി എഎഫ്പി ആണ് കരയിലൂടെ ഒഴുകുന്ന കണവയുടെ വീഡിയോ ട്വീറ്റ് ചെയ്തത്.
  
Giant squid | അപൂര്‍വ കാഴ്ച: ജാപാനീസ് ബീചില്‍ 10 അടി നീളമുള്ള ഭീമന്‍ കണവ ജീവനോടെ കരയില്‍

ഇതിന് മൂന്ന് മീറ്ററിലധികം (10 Feet) നീളവും ഏകദേശം 80 കിലോഗ്രാം ഭാരവുമുണ്ട്. ഭീമാകാരനായ കണവകള്‍ ആഴക്കടലില്‍ വസിക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ജീവനോടെ കരയിലേക്ക് ഒഴുകി എത്തുന്നത്. അതുകൊണ്ടുതന്നെയാണ് ഇതൊരു അപൂര്‍വ കാഴ്ചയാണെന്ന് പറയുന്നത്.

കണവയെ കണ്ടെത്തുമ്പോഴും ജീവനുണ്ടായിരുന്നുവെന്ന് ഒബാമ മുനിസിപല്‍ ഗവണ്‍മെന്റിനെ ഉദ്ധരിച്ച് ജാപാനീസ് ദിനപത്രമായ മൈനിചി റിപോര്‍ട് ചെയ്തു. ഗവേഷകര്‍ പറയുന്നതനുസരിച്ച്, കണവകളുടെ ആയുസ് വളരെ കുറവാണ്. അഞ്ച് മുതല്‍ ആറ് വര്‍ഷം വരെ മാത്രമേ അവയ്ക്ക് ജീവിക്കാന്‍ കഴിയൂ.

Keywords:  Watch: In rare sighting, giant squid washes ashore alive in Japan, Japan, News, Fish, Video, Report, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia