മനുഷ്യകുഞ്ഞിനോളം വലുപ്പമുള്ള കൂറ്റൻ തവള: കൗതുകത്തോടെ നോക്കി സോഷ്യൽ മീഡിയ

 


സോളമൻ ദ്വീപ്: (www.kvartha.com 14.05.2021) നിറത്തിലും ആകൃതിയിലുമൊക്കെ വ്യത്യസ്തതകളുള്ള വിവിധയിനം തവളകളെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ തെക്കൻ പസിഫികിലെ സോളമൻ ദ്വീപിൽ നിന്നും അടുത്തിടെ കണ്ടെത്തിയത് വലിപ്പത്തിന്റെ കാര്യത്തിലും വ്യത്യസ്തയുള്ള ഒരു ഭീമൻ തവളെയേയാണ്. ഏകദേശം ഒരു മനുഷ്യക്കുഞ്ഞിനോളം വലുപ്പമുണ്ട് ഈ താവളയ്ക്ക്. തവളയുടെ ചിത്രം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

ഹോനിയാര എന്ന പ്രദേശത്തിന് സമീപം കാട്ടുപന്നികളെ വേട്ടയാടുന്നതിനിടെ ജിമ്മി ഹ്യൂഗോ എന്ന വ്യക്തിയാണ് തവളയെ കണ്ടെത്തിയത്. ഗ്രാമവാസികളെ വിളിച്ച് തവളയെ കാണിച്ചു കൊടുത്തപ്പോൾ അതിന്റെ വലുപ്പംകണ്ട് എല്ലാവരും അമ്പരന്നു.

ഏതാനും നായകൾ പിടികൂടിയ നിലയിൽ ഒരു കുറ്റിക്കാട്ടിൽ നിന്നുമാണ് തവളയെ കണ്ടെത്തിയത്. നായകളുടെ ആക്രമണം മൂലം കണ്ടെത്തി അൽപസമയത്തിനകം തന്നെ തവള ചത്തിരുന്നു. ഈ വിഭാഗത്തിൽപെട്ട തവളകൾ ബുഷ് ചികെൻ എന്നാണ് ഗ്രാമവാസികൾക്കിടയിൽ അറിയപ്പെടുന്നത്. മാംസത്തിനുവേണ്ടി പ്രദേവാസികൾ ഇവയെ വേട്ടയാടാറുണ്ട്.

കോർണുഫർ ഗപ്പി എന്ന വിഭാഗത്തിൽപ്പെട്ട തവളയാണിത്. തവളയുടെയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലെത്തിയതോടെ വന്യജീവി വിദഗ്ധർ പോലും അദ്ഭുതപ്പെട്ടു. ഈ ഇനത്തിൽ ഇത്രയും വലുപ്പമുള്ള ഒന്നിനെ താൻ ആദ്യം കാണുകയാണ് എന്ന് ഓസ്ട്രേലിയൻ മ്യൂസിയത്തിലെ ക്യുറേറ്ററായ ജോഡി റൗളെ വ്യക്തമാക്കി.

മനുഷ്യകുഞ്ഞിനോളം വലുപ്പമുള്ള കൂറ്റൻ തവള: കൗതുകത്തോടെ നോക്കി സോഷ്യൽ മീഡിയ

തവളകൾ ഇത്രയും വലുപ്പത്തിൽ വളരുന്നത് അസാധാരണമാണെന്നും കോർണുഫർ ഗപ്പി ഇനത്തിലെ തന്നെ ഏറെ പ്രായം ചെന്ന ഒന്നാവാം ഇതെന്നും അദ്ദേഹം പറഞ്ഞു.

തവള വർഗത്തിൽ ഏറ്റവും വലുപ്പമുള്ളവയായി കണക്കാക്കപ്പെടുന്നത് ഗോലിയാത്ത് തവളകളാണ്. കാമറൂൺ, ഇക്വറ്റോറിയൽ ഗിനിയ എന്നീ പ്രദേശങ്ങളിലാണ് ഇവയെ സാധാരണയായി കണ്ടുവരുന്നത്. 36 സെൻറീമീറ്റർ വരെ നീളം വയ്ക്കുന്ന ഇവയ്ക്ക് മൂന്ന് കിലോയോളം വരെ ഭാരവുമുണ്ടാകും. എന്നാൽ സ്വാഭാവിക ആവാസ വ്യവസ്ഥ നഷ്ടപ്പെടുന്നതിനാൽ ഗോലിയാത്ത് തവളകളെയും സാധാരണയായി കാണാൻ സാധിക്കാറില്ല.

Keywords:  News, World, Social Media, Viral, Giant Frog, Size Of Human Baby, Giant Frog The 'Size Of Human Baby' Leaves Villagers Stunned.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia