Cane Toad | ഓസ്‌ട്രേലിയയുടെ വടക്കന്‍ മഴക്കാടുകളില്‍ ഭീമാകാരമായ തവളയെ കണ്ടെത്തി; 'കാലുകളുള്ള ഒരു ഫുട്‌ബോള്‍ പന്തുപോലെ' ലോകത്ത് കണ്ടെത്തിയതില്‍ വച്ച് ഏറ്റവും ഭാരം കൂടിയതെന്ന് വിദഗ്ധര്‍; ഒടുവില്‍ ദയാവധവും നടത്തി! കാരണം ഇത്
Jan 20, 2023, 13:49 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാന്‍ബെറ: (www.kvartha.com) ശരാശരി വലിപ്പമുള്ള ചൂരല്‍ തവളകളെക്കാള്‍ ആറ് മടങ്ങ് വലിപ്പമുള്ള ഭീമാകാരമായ തവളയെ ഓസ്‌ട്രേലിയയുടെ വടക്കന്‍ മഴക്കാടുകളില്‍ കണ്ടെത്തി. 2.7 കിലോ ഗ്രാം ഭാരമുള്ള ഈ തവളയെ സമുദ്രനിരപ്പില്‍ നിന്നും 393 മീറ്റര്‍ (1,289 അടി) ഉയരത്തിലാണ് കണ്ടെത്തിയത്.
ക്വീന്‍സ്ലാന്റിലെ പട്രോളിങ്ങിനിടെ പാര്‍ക് റേഞ്ചര്‍ കൈലി ഗ്രേ ആണ് ആദ്യമായി ഈ ഭീമാകാരമായ ഉഭയജീവിയെ കണ്ടത്. കണ്ടപ്പോള്‍, വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നാണ് അവര്‍ പറഞ്ഞത്. രണ്ടര കിലോയ്ക്ക് മുകളില്‍ ഭാരമുള്ള ഒരു തവള. ഇത്രയും വലുപ്പമുള്ള താവളയെ ഞാന്‍ കണ്ടിട്ടില്ലെന്നും കാലുകളുള്ള ഒരു ഫുട്‌ബോള്‍ പന്തുപോലെയാണ് അതെന്നും ഞങ്ങള്‍ അതിനെ 'ടോഡ്സില്ല' എന്ന് വിളിച്ചുവെന്നും കൈലി ഗ്രേ ഓസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷനോട് പറഞ്ഞു.
കണ്ടെത്തിയ ചൂരല്‍ തവള പെണ്‍ തവളയാണെന്ന് കരുതപ്പെടുന്നു. കൂടുതല്‍ പരിശോധനയ്ക്കായി അതിനെ താഴ് വാരത്തിലേക്ക് എത്തിച്ച് ഭാരം അളന്നു നോക്കിയപ്പോഴാണ് ഏറ്റവും കൂടുതല്‍ അത്ഭുതപ്പെട്ടത്. ഇതുവരെ ലോകത്ത് കണ്ടെത്തിയതില്‍ വച്ച് ഏറ്റവും ഭാരം കൂടിയ തവള എന്ന പദവിയും ഇത് സ്വന്തമാക്കി. ഇത് ലോക റികാര്‍ഡാണെന്ന് ഇവര്‍ പറയുന്നു.
ഇതിന് മുമ്പ് 1991-ല്‍ സ്വീഡനിലെ പ്രിന്‍സെന്‍ എന്ന വളര്‍ത്ത് തവളയാണ് ഏറ്റവും ഭാരം കൂടിയ തവളയായി കണക്കാക്കിയിരുന്നത്. 2.65 കിലോഗ്രാമായിരുന്നു അതിന്റെ ഭാരം. ഈ ഗിനസ് റികോര്‍ഡാണ് ഇപ്പോള്‍ ടോഡ്‌സില തകര്‍ത്തത്. പ്രാണികള്‍, ഉരഗങ്ങള്‍, ചെറിയ സസ്തനികള്‍ എന്നിവയുടെ ഭക്ഷണക്രമത്തില്‍ ഇത്തരം ഭീമാകാരമായ ജീവികളും ഉള്‍പെടാമെന്ന് മിസ് ഗ്രേ പറയുന്നു. 'അത്ര വലിപ്പമുള്ള ഒരു ചൂരല്‍ തവള അതിന്റെ വായില്‍ ഒതുങ്ങുന്നതെന്തും തിന്നും,' അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ കണ്ടെത്തിയ ടോഡ്‌സിലയ്ക്ക് ഏത്ര പ്രായമുണ്ടാകുമെന്ന് കണക്കാക്കിയിട്ടില്ല. ഈ ഇനം തവളകള്‍ക്ക് ഏതാണ്ട് 15 വര്‍ഷം വരെ ജീവിച്ചിരിക്കാന്‍ കഴിയും. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ ടോഡ്‌സിലയ്ക്ക് അതിലും പ്രായമുണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു.
1935 ലാണ് ഇത്തരം തവള ഇനത്തെ ആദ്യമായി ഓസ്‌ട്രേലിയന്‍ കാടുകള്‍ക്ക് പരിചിതമാകുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പാരിസ്ഥിതിക നാശമുണ്ടാക്കുന്ന തവളയായി ഇവയെ കണക്കാക്കുന്നു. നിലവില്‍ 200 കോടി ചൂരല്‍ തവളകള്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു.
വിഷമുള്ള ഇത്തരം തവളകള്‍ക്ക് ഓസ്‌ട്രേലിയയില്‍ കാടുകളില്‍ ജൈവികമായ ശത്രുക്കളില്ല. മാത്രമല്ല ഇവയുടെ വിഷാംശം മറ്റ് തദ്ദേശീയ മൃഗങ്ങളുടെ, പ്രത്യേകിച്ചും പ്രാണി വര്‍ഗങ്ങളുടെ വംശനാശത്തിനും കാരണമാകുന്നു.
അതേസമയം, സങ്കടകരമെന്ന് പറയട്ടെ, മറ്റ് തദ്ദേശീയ ജീവികളുടെ വംശനാശത്തിന് കാരണമാകുന്ന ജീവികളെ കൊന്നൊടുക്കാന്‍ ഓസ്‌ട്രേലിയയില്‍ നിയമം അനുശാസിക്കുന്നു. ഇത് പ്രകാരം ടോഡ്‌സിലയെ ദയാവധം ചെയ്തു. മൃതദേഹം കൂടുതല്‍ പഠനങ്ങള്‍ക്കായി ബ്രിസ്ബേനിലെ ക്വീന്‍സ്ലന്‍ഡ് മ്യൂസിയത്തിന് സംഭാവന ചെയ്യും.
Keywords: News,World,international,Australia,Animals,Latest-News,,forest,Top-Headlines, Giant cane toad found in Conway National Park in north Queensland weighs 2.7kg
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

