Hamburg Airport | 'ഹാംബര്‍ഗ് വിമാനത്താവളത്തില്‍ റണ്‍വേയിലേക്ക് കാര്‍ ഇടിച്ചുകയറ്റി വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തോക്കുധാരി; കത്തുന്ന കുപ്പികള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു'; സര്‍വീസ് നിര്‍ത്തിവച്ചു

 


ADVERTISEMENT

ബെര്‍ലിന്‍: (KVARTHA) ഹാംബര്‍ഗ് വിമാനത്താവളത്തില്‍ റണ്‍വേയിലേക്ക് കാര്‍ ഇടിച്ചുകയറ്റി വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തോക്കുധാരി, കത്തുന്ന കുപ്പികള്‍ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. ഇതേതുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ചതായി അധികൃതര്‍.

ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. സെക്യുരിറ്റി ഏരിയയിലൂടെ തോക്കുധാരി റണ്‍വേയിലേക്ക് കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന് ആകാശത്തേക്ക് രണ്ട് തവണ വെടിയുതിര്‍ക്കുകയും രണ്ട് കത്തുന്ന കുപ്പികള്‍ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തതായി പൊലീസ് വക്താവ് അറിയിച്ചു. ഒരു കുട്ടി ഉള്‍പെടെ രണ്ടുപേര്‍ കാറില്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

Hamburg Airport | 'ഹാംബര്‍ഗ് വിമാനത്താവളത്തില്‍ റണ്‍വേയിലേക്ക് കാര്‍ ഇടിച്ചുകയറ്റി വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തോക്കുധാരി; കത്തുന്ന കുപ്പികള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു'; സര്‍വീസ് നിര്‍ത്തിവച്ചു

കാര്‍ നിലവില്‍ വിമാനത്താവളത്തിലെ ഏപ്രോണ്‍ ഏരിയയില്‍ പാര്‍ക് ചെയ്തിരിക്കുകയാണ്. പൊലീസ് സര്‍വസന്നാഹവുമായി സ്ഥലത്തുണ്ടെന്ന് എക്സില്‍ കുറിച്ചു. സൈകോളജിസ്റ്റുകളും ഉദ്യോഗസ്ഥരും തോക്കുധാരിയുമായി സന്ധിസംഭാഷണം നടത്തുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ ടെര്‍മിനലുകള്‍ ഒഴിപ്പിച്ചു.

Keywords:  Germany: Hamburg Airport Halts Flights After Armed Man Drives On Tarmac And Opens Fire In Possible Hostage Situation; Visuals Surface, Germany, News, Hamburg Airport, Halts Flights, Gun Attack, Hostage Situation, Fire, Passengers, Child, Police, World News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia