Shani Louk | 'ഷാനിയെ സുരക്ഷിതയായി നാട്ടിലെത്തിക്കാന്‍ സഹായിക്കണം'; ഇസ്രാഈല്‍ - ഫലസ്തീന്‍ സംഘര്‍ഷത്തിനിടെ ഹമാസ് ട്രകില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് കരുതിയ ജര്‍മന്‍ വനിത ജീവിച്ചിരിപ്പുണ്ടെന്ന് അമ്മ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജറുസലേം: (KVARTHA) ഇസ്രാഈല്‍ - ഫലസ്തീന്‍ സംഘര്‍ഷത്തിനിടെ ഹമാസ്  ട്രകില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് കരുതിയ ജര്‍മന്‍ വനിത ഷാനി ലൂക് (22) ജീവിച്ചിരിപ്പുണ്ടെന്ന് അമ്മ റികാര്‍ഡ ലൂക്. ഗാസ മുനമ്പിലെ കുടുംബ സുഹൃത്ത് തന്റെ മകള്‍ ഹമാസ് ആശുപത്രിയില്‍ ജീവിച്ചിരിപ്പുണ്ടെന്ന് തന്നോട് പറഞ്ഞതായി അവര്‍ പ്രതികരിച്ചു.

ഷാനിയെ സുരക്ഷിതയായി നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന് അവര്‍ ജര്‍മന്‍ സര്‍കാരിനോട് അഭ്യര്‍ഥിച്ചു. സഹായിക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ റികാര്‍ഡ ലൂക് സാമൂഹ്യമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടു. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഒരു ആശുപത്രിയില്‍ തന്റെ മകളുണ്ടെന്നാണ് ഇവര്‍ പറയുന്നത്.

'ഷാനി ജീവിച്ചിരിപ്പുണ്ടെന്നും തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. ഓരോ മിനിറ്റും നിര്‍ണായകമാണ്. ജര്‍മന്‍ സര്‍കാര്‍ വേഗത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നു'- അവര്‍ പറഞ്ഞു.

ശനിയാഴ്ച ഗാസ മുനമ്പിന് സമീപമുള്ള ട്രൈബ് ഓഫ് സൂപര്‍നോവ സംഗീത പരിപാടിക്കിടെ, ഹമാസ് നുഴഞ്ഞുകയറുമ്പോള്‍ ടാറ്റൂ കലാകാരിയും ജര്‍മന്‍ - ഇസ്രാഈല്‍ പൗരയുമായ ഷാനി ലൂകും ഇവിടെ ഉണ്ടായിരുന്നു. നഗ്‌നയായ നിലയില്‍ കണ്ടെത്തിയ ഷാനിയെ പികപ് ട്രകിന്റെ പിന്നില്‍ കിടത്തി ഹമാസ് കൊണ്ടുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
 
അതേസമയം, ഇസ്രാഈല്‍ - ഹമാസ് സംഘര്‍ഷം ആറാം ദിവസവും തുടരുന്നു. ഇരുവശത്തുമായി മരണം 3500 കടന്നു. ഇസ്രാഈലിലെ മരണസംഖ്യ 1200 ആയി ഉയര്‍ന്നു. മരിച്ചവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. 2700ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിന് പുറമേ, 1500 ഹമാസുകാരുടെ മൃതദേഹവും ഇസ്രാഈലില്‍നിന്ന് കണ്ടെത്തി. ഗാസയില്‍ ഇസ്രാഈല്‍ വ്യോമാക്രമണത്തില്‍ 1,055 ലധികം ആളുകള്‍ കൊല്ലപ്പെട്ടു. 5,100 ലേറെ പേര്‍ക്ക് പരുക്കേറ്റു.

Shani Louk | 'ഷാനിയെ സുരക്ഷിതയായി നാട്ടിലെത്തിക്കാന്‍ സഹായിക്കണം'; ഇസ്രാഈല്‍ - ഫലസ്തീന്‍ സംഘര്‍ഷത്തിനിടെ ഹമാസ് ട്രകില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് കരുതിയ ജര്‍മന്‍ വനിത ജീവിച്ചിരിപ്പുണ്ടെന്ന് അമ്മ



Keywords: News, World, World-News, German Woman, Shani Louk, Killed, Hamas, Alive, Ricarda Louk, Mother, Israel News, Jerusalem News, German woman Shani Louk, believed killed by Hamas, is alive, says mother.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia