Cyberattack | ജർമൻ പ്രസിഡൻ്റിൻ്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്‌തു; ബീഹാർ ജലവിഭവ വകുപ്പിൻ്റെ പ്രൊഫൈലായി മാറി!


● ഹാക്കർമാർ ഹിറ്റ്ലറുടെയും മുസ്സോളിനിയുടെയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തു.
● സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു.
● ഹാക്കിംഗിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
ബെർലിൻ: (KVARTHA) ജർമ്മൻ പ്രസിഡൻ്റ് ഫ്രാങ്ക്-വാൾട്ടർ സ്റ്റെയ്ൻമെയറിൻ്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയും ബീഹാർ സർക്കാരിൻ്റെ ജലവിഭവ വകുപ്പിൻ്റെ അക്കൗണ്ടാക്കി മാറ്റുകയും ചെയ്തു. സംഭവം ലോകമെമ്പാടുമുള്ള ആളുകളെ ഞെട്ടിച്ചു. ഹാക്കിംഗിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ജർമ്മൻ സർക്കാരിൽ നിന്ന് ഔദ്യോഗികമായ പ്രതികരണമൊന്നും വന്നിട്ടില്ല.
ഹാക്കർമാർ ആദ്യം അക്കൗണ്ട് നാസി പാർട്ടിയുടെ തലവനായിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ വെരിഫൈഡ് പേജ് പോലെയാക്കിയിരുന്നു. തുടർന്ന്, അക്കൗണ്ട് കുറച്ചുകാലം സസ്പെൻഡ് ചെയ്യുകയും പിന്നീട് @FrankWalterGER എന്ന ഹാൻഡിൽ ബീഹാർ സർക്കാരിൻ്റെ ജലവിഭവ വകുപ്പിൻ്റെ പേരിൽ വീണ്ടും പ്രത്യക്ഷപ്പെടുകയുമായിരുന്നു.
ഹാക്കർമാർ ഹിറ്റ്ലറെയും ഇറ്റാലിയൻ സ്വേച്ഛാധിപതി ബെനിറ്റോ മുസ്സോളിനിയുടെയും ചിത്രം പോസ്റ്റ് ചെയ്തു. 'ഓർക്കുക: നിങ്ങൾ ഒരുമിച്ച് നിൽക്കുമ്പോൾ, നിങ്ങളുടെ ലക്ഷ്യം ഒന്നായിരിക്കുമ്പോൾ, നിങ്ങളുടെ മനസ്സ് മാറ്റമില്ലാത്തതായിരിക്കുമ്പോൾ, നിങ്ങളെ ആർക്കും തടയാൻ കഴിയില്ല', എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റ് പിന്നീട് അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തു.
ഹാക്ക് ചെയ്യപ്പെട്ടതിനുശേഷം, അക്കൗണ്ടിന് നിരവധി ഫോളോവേഴ്‌സിനെ ലഭിച്ചു. നിലവിൽ 59,000 ഫോളോവേഴ്‌സാണ് അക്കൗണ്ടിനുള്ളത്. ഈ ഹാക്കിംഗ് സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?
German President Frank-Walter Steinmeier's official X account was hacked and transformed into the Bihar Water Resources Department's profile. The hackers posted images of Hitler and Mussolini, sparking controversy. The incident has raised concerns about social media security.
#GermanPresident #XAccountHacked #Cyberattack #Bihar #SocialMediaSecurity #Hitler