Woman Rescued | 'സ്ത്രീയെ ലൈംഗികാടിമയാക്കി ക്രൂരത; നഗ്നയാക്കി പട്ടിക്കൂട്ടില്‍ പൂട്ടിയിട്ടു'; ഒടുവില്‍ പൊലീസെത്തി മോചിപ്പിച്ചു; 5 പേര്‍ അറസ്റ്റില്‍

 



ടിബിലിസി: (www.kvartha.com) ഒരു വീട്ടില്‍ ലൈംഗികാടിമയാക്കി പട്ടിക്കൂട്ടില്‍ പൂട്ടിയിട്ട സ്ത്രീയെ ഒടുവില്‍ പൊലീസെത്തി മോചിപ്പിച്ചതായി റിപോര്‍ട്. പൊലീസെത്തുമ്പോള്‍ ഒരു പട്ടിക്കൂട്ടില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു അവളെയെന്നും കൂടാതെ, തല്ലുകയും കഠിനമായി ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്നും വിവിധ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

ഞെട്ടിപ്പിക്കുന്ന സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ജോര്‍ജിയയിലെ റിച്മൗന്‍ഡ് കൗന്‍ഡിയിലുള്ള ഒരു വീട്ടിലെ പട്ടിക്കൂട്ടിലാണ് യുവതിയെ ലൈംഗികാടിമയാക്കി അടച്ചിട്ടിരുന്നത്. ഈ വീട്ടിലെ മുന്‍ താമസക്കാരനായിരുന്ന ആള്‍ ചില സാധനങ്ങള്‍ തിരിച്ചെടുക്കാന്‍ പോയപ്പോഴാണ് സ്ത്രീയെ ദയനീയമായ അവസ്ഥയില്‍ കണ്ടെത്തുന്നത്. പിന്നാലെ പരിഭ്രാന്തനായ ഇയാള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

താന്‍ കാണുമ്പോള്‍ അവള്‍ നഗ്‌നയായിരുന്നുവെന്നും സഹായത്തിന് വേണ്ടി കരയുകയായിരുന്നുവെന്നും സ്ത്രീയെ ആ അവസ്ഥയില്‍ കണ്ടെത്തിയ ആള്‍ പറഞ്ഞു. വീട്ടിലുണ്ടായിരുന്ന ആള്‍ ഇയാളോട് പറഞ്ഞത് ആ പൂട്ടിയിട്ടിരിക്കുന്ന സ്ത്രീ തന്റെ ലൈംഗികാടിമയാണ് എന്നാണ്. വീട്ടില്‍ വേറെയും ആളുകളുണ്ടായിരുന്നുവെന്നും അവരെല്ലാം സ്ത്രീയെ ഉപദ്രവിക്കുമായിരുന്നുവെന്നും അയാള്‍ പറഞ്ഞു.

Woman Rescued | 'സ്ത്രീയെ ലൈംഗികാടിമയാക്കി ക്രൂരത; നഗ്നയാക്കി പട്ടിക്കൂട്ടില്‍ പൂട്ടിയിട്ടു'; ഒടുവില്‍ പൊലീസെത്തി മോചിപ്പിച്ചു; 5 പേര്‍ അറസ്റ്റില്‍


മുറിയില്‍ പ്രവേശിച്ചപ്പോള്‍ കണ്ടത് നഗ്‌നയാക്കി, ക്രൂരമായി അക്രമിക്കപ്പെട്ട് നായക്കൂട്ടില്‍ പൂട്ടിയിട്ടിരിക്കുന്ന നിലയില്‍ ഒരു സ്ത്രീയെ ആണെന്ന് ഇയാള്‍ പറഞ്ഞു. അവള്‍ എന്നില്‍ നിന്നും ഒരുകൂട്ടം സാധനങ്ങള്‍ മോഷ്ടിച്ചിട്ടുണ്ടെന്നും അതിന്റെ പണം തരുന്നതുവരെ അവളെ ഞാന്‍ ലൈംഗികാടിമയാക്കി വയ്ക്കുമെന്നും അവളത് തിരികെ തരുന്നതുവരെ അവളെ ഞാന്‍ ഇവിടെ പിടിച്ചു വയ്ക്കുമെന്നും അയാള്‍ പറഞ്ഞുവെന്ന് ആ വീട്ടിലെ പഴയ താമസക്കാരന്‍ പറഞ്ഞു.

പൊലീസ് എത്തുമ്പോള്‍ മുഖത്ത് വിവിധ പരുക്കുകളോടെ നായക്കൂട്ടില്‍ കിടക്കുകയായിരുന്നു സ്ത്രീ. ഒരു കണ്ണ് വല്ലാതെ തകര്‍ന്ന അവസ്ഥയില്‍ ആയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തതതായി പൊലീസ് കൂട്ടിച്ചേര്‍ത്തു. 

Keywords:  News,World,Police,Dog,Local-News,Molestation, Georgia woman rescued after being locked up in dog cage as slave
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia