SWISS-TOWER 24/07/2023

Genetic test | ഏഷ്യക്കാരില്‍ കാന്‍സര്‍ കണ്ടുപിടിക്കാന്‍ പ്രയാസം! ജനിതക പരിശോധന പരാജയപ്പെടുന്നുവെന്ന് പഠന റിപോര്‍ട്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ലോകമെമ്പാടും കാന്‍സര്‍ മൂലം ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നു. കാന്‍സര്‍ മാരകമായ രോഗമാണ്, ഇത് പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തിയാല്‍ ഒരു വ്യക്തിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയും. ക്യാന്‍സര്‍ കണ്ടുപിടിക്കാന്‍ കൂടുതല്‍ സമയമെടുക്കുകയാണെങ്കില്‍, ഒരു വ്യക്തിയുടെ മരണ സാധ്യത പലമടങ്ങ് വര്‍ധിക്കും.
        
Genetic test | ഏഷ്യക്കാരില്‍ കാന്‍സര്‍ കണ്ടുപിടിക്കാന്‍ പ്രയാസം! ജനിതക പരിശോധന പരാജയപ്പെടുന്നുവെന്ന് പഠന റിപോര്‍ട്

ഈ ഗുരുതരമായ രോഗം കണ്ടുപിടിക്കാന്‍ പല തരത്തിലുള്ള പരിശോധനകള്‍ നടത്താറുണ്ട്. ഇതിലൊന്നാണ് ജനിതക പരിശോധന. സാധാരണയായി ഈ പരിശോധന കൃത്യമാണെന്ന് കണക്കാക്കപ്പെടുന്നു, എന്നാല്‍ അടുത്തിടെ നടത്തിയ ഒരു പഠനം ഞെട്ടിക്കുന്ന ഒരു കാര്യം വെളിപ്പെടുത്തി. ചിലരില്‍ ഈ പരിശോധനയിലൂടെ ക്യാന്‍സര്‍ കണ്ടുപിടിക്കാന്‍ പ്രയാസമുണ്ടെന്നാണ് റിപോര്‍ട് പറയുന്നത്.

ഏഷ്യന്‍, ആഫ്രികന്‍ വംശജരില്‍ ഈ പരീക്ഷണം പരാജയപ്പെട്ടോ?

ന്യൂ സയന്റിസ്റ്റ് ഡോട് കോമിന്റെ റിപോര്‍ട് അനുസരിച്ച്, ഏഷ്യന്‍, ആഫ്രികന്‍ ജനതകളില്‍ ക്യാന്‍സറിന്റെ ജനിതക പരിശോധന കൂടുതല്‍ ഫലപ്രദമല്ലെന്ന് അമേരികയില്‍ നടത്തിയ ഒരു പഠനം വെളിപ്പെടുത്തി. ക്യാന്‍സറിനുള്ള ജനിതക പരിശോധന ആഫ്രിക്കയിലെ കറുത്തവരിലും ഏഷ്യന്‍ വംശജരിലും കൃത്യത കുറവാണെന്നാണ് പഠനം പറയുന്നത്. ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍, ഈ പരിശോധനയിലൂടെ ആഫ്രികന്‍, ഏഷ്യന്‍ ജനതയില്‍ ക്യാന്‍സര്‍ കണ്ടെത്തുക പ്രയാസമാണ്.

ചില സന്ദര്‍ഭങ്ങളില്‍, ഈ ടെസ്റ്റ് ക്യാന്‍സറും അതിന്റെ തരവും കൃത്യമായി കണ്ടുപിടിക്കുന്നു, മറ്റുചില സന്ദര്‍ഭങ്ങളില്‍ അത് ചെയ്യാന്‍ കഴിയില്ല. ജനിതക പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് കാന്‍സര്‍ ചികിത്സ നടത്തുന്നത്. ജനിതക പരിശോധനാഫലം മൂലം കറുത്തവരില്‍ ട്യൂമര്‍ തെറ്റായി തരംതിരിക്കപ്പെടുമെന്നും പഠനം പറയുന്നു. ഇത് അവരുടെ മരണ സാധ്യത വര്‍ധിപ്പിക്കുന്നു.

ജനിതക പരിശോധന ട്യൂമറിലെ ജനിതക പരിവര്‍ത്തനങ്ങളുടെ എണ്ണം അളക്കുന്നു. ഇതിനെ ട്യൂമര്‍ മ്യൂടേഷണല്‍ ലോഡ് (TMB) എന്ന് വിളിക്കുന്നു. ട്യൂമറിന്റെയും സാധാരണ ടിഷ്യു സാമ്പിളുകളുടെയും ജനിതക വിശകലനത്തിലൂടെയാണ് ടിഎംബി അളക്കുന്നതിനുള്ള ഏറ്റവും കൃത്യമായ മാര്‍ഗം. ട്യൂമര്‍ നോര്‍മല്‍ സീക്വന്‍സിങ് എന്നും ഇതിനെ വിളിക്കുന്നു. മിക്ക കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളിലും ട്യൂമര്‍ മാത്രമുള്ള ജനിതക ക്രമം വഴിയാണ് ചികിത്സ നടത്തുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

You Might Also Like:

Keywords:  Latest-News, National, World, Top-Headlines, Cancer, Health & Fitness, Health, Asia, People, Treatment, Diseased, Africa, Genetic Test, Asian People, Genetic test for cancer is less accurate for Black and Asian people.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia