നിങ്ങളുടെ രക്ത ഗ്രൂപ്പ് ഏതാണെന്നറിയാമോ? ഇല്ലെങ്കില്‍ അറിഞ്ഞു വെച്ചോളൂ; ഈ രക്ത ഗ്രൂപ്പുള്ളവരെ കൊറോണ പെട്ടന്ന് ബാധിക്കുമെന്ന് പഠനം
Jun 8, 2020, 20:17 IST
ADVERTISEMENT
ജര്‍മനി: (www.kvartha.com 08.06.2020) കൊറോണയെക്കുറിച്ചും അത് മനുഷ്യ ശരീരത്തില്‍ എവിടെയൊക്കെയാണ് ബാധിക്കുന്നത് എന്നതിനെക്കുറിച്ചും ആരെയൊക്കെയാണ് കോവിഡ് പിടികൂടുന്നത് എന്നതിനെക്കുറിച്ചും ഒരുപാട് പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ട് കോവിഡ് ചിലരെ ഒന്ന് തലോടി കടന്ന് പോകുന്നു, എന്തുകൊണ്ട് ചിലരുടെ ജീവനെടുക്കുന്നു എന്നതിനെക്കുറിച്ച് ജനിതകശാസ്ത്രകാരന്മാര്‍ നടത്തിയ ഗവേഷണത്തില്‍ വളരെ നിര്‍ണ്ണായകമായ കാര്യങ്ങള്‍ കണ്ടെത്തി. ജനിതകഘടനയും കൊറോണയും വളരെയടുത്ത ബന്ധമുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.
ജനിതകഘടനയില്‍ (GENOME) രണ്ടിടങ്ങളെയാണ് കോവിഡ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഇത് ചിലരില്‍ ശ്വാസതടസം വര്‍ധിപ്പിക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. കോവിഡ് ബാധിക്കുന്നതില്‍ ഒരിടം രക്ത ഗ്രൂപ്പ് നിര്‍ണ്ണയിക്കുന്ന ജീനാണ് (GENE). എ ഗ്രൂപ്പ് രക്തമുള്ളവര്‍ക്ക് (എ പോസിറ്റീവ്, എ നെഗറ്റീവ്) രോഗത്തിന്റെ തീവ്രത 50 ശതമാനം വരെ വര്‍ധിക്കുമെന്നും ഇവര്‍ക്ക് ഓക്സിജന്‍ നല്‍കേണ്ടി വരികയോ വെന്റിലേറ്റര്‍ ഉപയോഗിക്കേണ്ടി വരികയോ ചെയ്യാമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.
കോവിഡ് ബാധിക്കുന്ന രണ്ടാമത്തെ സ്ഥലം ക്രോമോസോം 3 ആണ്. ഇതിന് കോവിഡുമായി വളരെ വലിയ ബന്ധമാണ് ഉള്ളതെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ ക്രോമോസോം 3 ല്‍ ആറ് ജീനുകളാണുള്ളത്. ഇതില്‍ ഏതാണ് കോവിഡ് ബാധിക്കുന്ന ജീന്‍ എന്ന് കണ്ടെത്താന്‍ ഇത് വരെയായിട്ടില്ലെന്നും ഗവേഷകര്‍ പറയുന്നു
ജര്‍മനിയിലെ യുണിവേഴ്സിറ്റി ഓഫ് കീലിൽ മോളിക്യുലര്‍ ജെനറ്റിസിസ്റ്റ് ആയ ആന്‍ഡ്രെ ഫ്രാങ്കും സംഘവും സ്പെയ്നിലെയും ഇറ്റലിയിലെയും ചില ശാസ്ത്രജ്ഞരുമായി കൂടിച്ചേര്‍ന്നാണ് ഈ പഠനം നടത്തിയത്. ഡിഎന്‍എ പരിശോധനയിലൂടെ ഏതു രോഗിക്കാണ് കൂടുതല്‍ പരിചരണം വേണ്ടി വരിക എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞാല്‍ അത് കോവിഡിന് മരുന്ന് കണ്ടുപിടിക്കാന്‍ വളരെ സഹായകമാകുമെന്ന് ഗവേഷകര്‍ പറയുന്നു.
Keywords: World, News, Germany, COVID-19, Death, Blood, Technology, University, Researchers, Result, Study, Genes May Leave Some People More Vulnerable to Severe Covid-19.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.