Gaza | ഇന്ധനം തീർന്നു; ഗസ്സയിലെ ഏക കാൻസർ ചികിത്സ ആശുപത്രി അടച്ചുപൂട്ടി; രോഗികൾക്ക് ശരിക്കും വധശിക്ഷയാണ് നൽകുന്നതെന്ന് ലോകാരോഗ്യ സംഘടന വക്താവ്
Nov 2, 2023, 12:45 IST
ഗസ്സ: (KVARTHA) ഇസ്രാഈലിന്റെ തുടർച്ചയായ ഉപരോധത്തിനിടയിൽ ഗസ്സ മുനമ്പിലെ ഏക കാൻസർ ആശുപത്രി ഇന്ധനം തീർന്നതിനെത്തുടർന്ന് പ്രവർത്തനം നിർത്തിയതായി ഫലസ്തീൻ ആരോഗ്യ അധികൃതർ അറിയിച്ചു. ഇന്ധനവും വെള്ളവും ഭക്ഷണവും വൈദ്യുതിയുമുൾപ്പെടെ എല്ലാം തടഞ്ഞതോടെയാണ് ഇത്ര രൂക്ഷമായ പ്രതിസന്ധിയിലേക്ക് ഗസ്സ എത്തിയത്.
രോഗികളെ മരണത്തിലേക്ക് തള്ളി വിടരുതെന്ന് തുർക്കി-ഫലസ്തീൻ ഫ്രണ്ട്ഷിപ്പ് കാൻസർ ആശുപത്രി ഡയറക്ടർ സുബി സുകെയ്ക് പറഞ്ഞു. ആശുപത്രിയിൽ കഴിയുന്ന 70 കാൻസർ രോഗികളുടെ ജീവന് ഗുരുതരമായ ഭീഷണിയുണ്ടെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രി മൈ അൽ കൈല പ്രസ്താവനയിൽ വ്യക്തമാക്കി. 'കാൻസർ രോഗികളുടെ കാര്യം ഇപ്പോൾത്തന്നെ ദുർബലമാണ്. അവർക്ക് ആവശ്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ, അത് അവർക്ക് ശരിക്കും വധശിക്ഷയാണ്', ലോകാരോഗ്യ സംഘടനയുടെ വക്താവ് താരിക് ജസരെവിച്ചിനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഇപ്പോഴും ഇസ്രാഈൽ സൈന്യം ഗസ്സയിൽ ബോംബാക്രമണം തുടരുകയാണ്. ആശുപത്രികൾ മൃതദേഹങ്ങളും പരിക്കേറ്റവരെയും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഉപരോധം മൂലം മരുന്നുകളുടെയും മറ്റും അഭാവത്തിൽ ഗസ്സയിലെ ആരോഗ്യ വിഭാഗം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഗസ്സ മുനമ്പിലെ 35 ആശുപത്രികളിൽ 16 എണ്ണവും 72 പ്രൈമറി ഹെൽത്ത് കെയർ ക്ലിനിക്കുകളിൽ 50-ലധികവും ഇപ്പോൾ പ്രവർത്തനരഹിതമാണ്. ഒക്‌ടോബർ ഏഴിന് ഫലസ്തീൻ സായുധ വിഭാഗമായ ഹമാസ് തെക്കൻ ഇസ്രാഈലിൽ നടത്തിയ ആക്രമണത്തിന് ശേഷം 8,796 പേർ ഇസ്രാഈൽ ബോംബാക്രമണത്തിൽ ഫലസ്തീനിൽ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്.
Keyword: News, World, UK, Hamas, Israel, Gaza, Israel-Palestine-War, Cancer Treatment Hospital, Patients, WHO, Gaza’s only cancer treatment hospital shuts down after running out of fuel.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.