Air Strike | തെക്കന്‍ ഗാസയിലെ സുരക്ഷിത മേഖലയില്‍ അഭയാര്‍ഥി കാംപിന് നേരെ ഇസ്രാഈല്‍ വ്യോമാക്രമണം; 71 പേര്‍ കൊല്ലപ്പെടുകയും 289 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു


ഒരു മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഇസ്രാഈല്‍ മാധ്യമങ്ങള്‍
അഞ്ച് ബോംബുകളും അഞ്ച് മിസൈലുകളും സൈന്യം പ്രദേശത്ത് വര്‍ഷിച്ചതായും റിപോര്‍ട്
റാഫ: (KVARTHA) തെക്കന്‍ ഗാസയിലെ (Southern Gaza) സുരക്ഷിത മേഖലയില്‍ അഭയാര്‍ഥി കാംപിന് (Refugee camp) നേരെ ഇസ്രാഈല്‍ (Israel) വ്യോമാക്രമണം (Air strike) നടത്തിയതായി ഗാസ ആരോഗ്യ മന്ത്രാലയം (Health officials) . ഖാന്‍ യൂനിസിന് (Khan Younis) പടിഞ്ഞാറ് അല്‍-മവാസി അഭയാര്‍ഥി കാംപിന് (Refuge Camp) നേരെ നടന്ന ആക്രമണത്തില്‍ 71 പേര്‍ കൊല്ലപ്പെടുകയും (Dead) 289 പേര്‍ക്ക് പരുക്കേല്‍ക്കുകയും (Injury) ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരുക്കേറ്റവരെ നാസര്‍, കുവൈത്ത് ആശുപത്രികളില്‍ (Hospital) പ്രവേശിപ്പിച്ചു.
പരുക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാണെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപോര്‍ട് ചെയ്തു. അഞ്ച് ബോംബുകളും അഞ്ച് മിസൈലുകളും ഇസ്രാഈല്‍ സൈന്യം പ്രദേശത്ത് വര്‍ഷിച്ചതായും റിപോര്‍ടില്‍ വ്യക്തമാക്കുന്നു.
'ഇസ്രാഈല്‍ സൈന്യം സുരക്ഷിത മേഖലയായി നിശ്ചയിച്ചിരിക്കുന്ന മേഖലയിലാണ് ആക്രമണം നടന്നതെന്നും ഫലസ്തീന്‍കാരുടെ താത്കാലിക കൂരകളും വാടര്‍ ഡിസ്റ്റിലേഷന്‍ യൂനിറ്റും ലക്ഷ്യംവെച്ചാണ് ഇസ്രാഈല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതെന്നും ഗാസ സിവില്‍ ഡിഫന്‍സ് വക്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്നാല്‍ ആക്രമണത്തെക്കുറിച്ച് ഇസ്രാഈല്‍ സൈന്യം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഒരു മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിട്ടുണ്ട്. അതേസമയം, ഇസ്രാഈല്‍ സൈന്യം ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് ഇതാദ്യമല്ലെന്നും പിന്നീട് തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ഹമാസ് പ്രസ്താവനയില്‍ വ്യക്തമാക്കി.