ഗദ്ദാഫിയുടെ രഹസ്യ ഏജന്‍സി തലവന്‍ പിടിയില്‍

 


ADVERTISEMENT

ഗദ്ദാഫിയുടെ രഹസ്യ ഏജന്‍സി തലവന്‍ പിടിയില്‍
ലിബിയ: മുന്‍ ലിബിയന്‍ ഭരണാധികാരി കേണല്‍ മുഅമര്‍ ഗദ്ദാഫിയുടെ രഹസ്യ ഏജന്‍സി തലവന്‍ അബ്ദുള്ള അല്‍-സനുസ്സി പിടിയിലായി. ഇദ്ദേഹം ഗദ്ദാഫിയുടെ ഭാര്യാസഹോദരനാണ്‌. ഗദ്ദാഫി അനുകൂലരില്‍ പിടികിട്ടാതിരുന്ന അവസാനത്തെ  പ്രമുഖ വ്യക്തിയായിരുന്നു അബ്ദുള്ള അല്‍-സനുസ്സി.ഞായറാഴ്ച്ച സഭ എന്ന സ്ഥലത്തെ സഹോദരിയുടെ വീട്ടില്‍ വച്ചാണ്‌ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ഗദ്ദാഫിയുടെ വലം കയ്യെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണ്‌ ഇദ്ദേഹം. 62 കാരനായ അല്‍-സനുസ്സി 1996ല്‍ ട്രിപ്പോളിയിലെ അബു സലിം ജയിലില്‍ ആയിരത്തോളം തടവുകാരെ കൂട്ടക്കൊലചെയ്തുവെന്ന കേസില്‍ ക്രിമിനല്‍ കോടതിയില്‍ കേസ് നിലവിലുണ്ട്.

ഗദ്ദാഫിയുടെ മകന്‍ സൈഫ് അല്‍-ഇസ്ലാം ശനിയാഴ്ച്ചയാണ്‌ ഇടക്കാല സര്‍ക്കാരിന്റെ പിടിയിലായത്.
English Summary 
Libya: Col Gaddafi's fugitive spy chief Abdullah al-Sanussi has been captured, Libya's interim government says.


Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia