വളര്‍ച്ച ലക്ഷ്യമിട്ട് ജി-20 ഉച്ചകോടി

 


ബ്രിസ്ബണ്‍:(www.kvartha.com 16.11.2014) ലോകസമ്പദ് വ്യവസ്ഥയുടെ 85 ശതമാനവും ഉള്‍ക്കൊള്ളുന്ന 20 ലോകരാജ്യങ്ങളുടെ ഉച്ചകോടി ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നില്‍ തുടങ്ങി. ആഗോള സാമ്പത്തികവളര്‍ച്ച ത്വരിതപ്പെടുത്താനുള്ള വ്യക്തമായ തീരുമാനങ്ങള്‍ക്കായുള്ള പ്രതീക്ഷ നിറവേറ്റുമെന്ന പ്രഖ്യാപനത്തോടെയാണ് ജി 20 നേതാക്കള്‍ ചര്‍ച ആരംഭിച്ചത്.

കള്ളപ്പണം, സാമ്പത്തിക വളര്‍ച്ച, സാമ്പത്തിക പരിഷ്‌കരണം തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയായ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി വിവിധ രാഷ്ട്രത്തലവന്‍മാരുമായി കൂടിക്കാഴ്ച നടത്തും. ആഗോള മൊത്ത ആഭ്യന്തര ഉല്‍പ്പാദനം രണ്ടുലക്ഷം കോടി ഡോളര്‍ വര്‍ധിപ്പിക്കാനുള്ള നടപടി ഉച്ചകോടി പ്രഖ്യാപിക്കും. ജര്‍മ്മന്‍ ചാന്‍സിലര്‍ ഏയ്ഞ്ചലാ മെര്‍ക്കലും മോഡിയും തമ്മിലുള്ള കൂടിക്കാഴ്ചയും നടക്കും.

രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന കള്ളപ്പണം നിക്ഷേപം തടയാന്‍ ചര്‍ച്ചകളിലൂടെ കഴിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍ദേശിച്ചു. സാമ്പത്തിക പരിഷ്‌കരണങ്ങള്‍ സര്‍ക്കാരുകളുടെ നടപടിക്രമങ്ങള്‍ ലഘൂകരിക്കുമെന്നും ഉച്ചകോടിയില്‍ മോഡി പറഞ്ഞു. ഡിജിറ്റല്‍ അടിസ്ഥാനസൗകര്യമടക്കമുള്ള അടുത്ത തലമുറ അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്തല്‍, മലിനരഹിതവും ചെലവുകുറഞ്ഞതുമായ ഊര്‍ജം ലഭ്യമാക്കല്‍ തുടങ്ങിയ വിഷയങ്ങളും മോഡി ചര്‍ച്ച ചെയ്യും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

വളര്‍ച്ച ലക്ഷ്യമിട്ട് ജി-20 ഉച്ചകോടി

Keywords:  World, Australia, Narendra Modi, PM, Meeting, Conference, Goverment, Ministers, G-20: With focus on black money, Modi boldly goes where no govt has gone before, G20 LIVE: Challenges of black money, terrorism can only be tackled mutually, PM Modi tells world leaders, Brisbane
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia