ഇസ്രാഈലുമായി യുദ്ധത്തിന് തയ്യാർ: ഹിസ്ബുല്ല നേതാവ് സയ്യിദ് ഹസൻ നസ്രുല്ല

 


ബെയ്റുട്: (www.kvartha.com 08.08.2021)ഇസ്റാഈലുമായി യുദ്ധത്തിന് ലബനീസ് ഷിയ പ്രസ്ഥാനം ഭയക്കുന്നില്ലെന്നും യുദ്ധത്തിന് പൂർണ സജ്ജരാണെന്നും ഹിസ്ബുല്ല നേതാവ് സയ്യിദ് ഹസൻ നസ്രുല്ല.

ഇസ്രാഈലുമായി യുദ്ധത്തിന് തയ്യാർ: ഹിസ്ബുല്ല നേതാവ് സയ്യിദ് ഹസൻ നസ്രുല്ല

ഞങ്ങൾ യുദ്ധത്തിന് പൂർണമായും തയ്യാറെടുത്തിട്ടുണ്ട്. ജയിക്കുമെന്ന വിശ്വാസവും ഉറപ്പും ഞങ്ങൾക്കുണ്ട്- സയ്യിദ് ഹസൻ നസ്രുല്ല പറഞ്ഞു. 2006ൽ നടന്ന ഇസ്രാഈൽ ലെബനൻ യുദ്ധത്തിൻ്റെ പതിനഞ്ചാമത് വാർഷീകത്തോടനുബന്ധിച്ച് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നസ്രുല്ല. സിൻഹുവ ന്യൂസ് ഏജൻസിയാണിത് റിപോർട് ചെയ്തിരിക്കുന്നത്. 

കഴിഞ്ഞ രണ്ട് ദിവസമായി ലെബനനും ഇസ്രാഈലിനും ഇടയിൽ പരസ്പരം റോക്കറ്റ് ആക്രമണങ്ങൾ നടക്കുന്നുണ്ട്. വടക്കൻ ലെബനനിൽ വ്യാഴാഴ്ച ഇസ്രാഈൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി വെള്ളിയാഴ്ച ഹിസ്ബുല്ല ഇസ്രാഈലിന് നേർക്ക് റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ഇസ്രാഈൽ അധിനിവേശ പ്രദേശമായ ഷെബായിലാണ് റോക്കറ്റുകൾ പതിച്ചത്. 

SUMMARY: Beirut: Hezbollah leader Sayyed Hassan Nasrallah has said that the Lebanese Shia movement does not fear any Israeli war and it is fully prepared for it.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia