2015 ല്‍ 30,000 കോടിരൂപയുമായി കോടീശ്വരിയായി; ഒരു വര്‍ഷം കൊണ്ട് പിച്ചച്ചട്ടിയെടുത്തു

 


ലണ്ടന്‍: (www.kvartha.com 03.06.2016) 2015ല്‍ 30,000 കോടിരൂപയുടെ ആസ്തിയുമായി കോടീശ്വരിയായ യുവതി ഒരുവര്‍ഷം കൊണ്ട് പിച്ചച്ചട്ടിയെടുത്തു. തെറനോസ് ഇങ്ക് മേധാവി എലിസബത്ത് ഹോംസിനാണ് ഈ ദുര്യോഗം ഉണ്ടായത്.

2015 ല്‍ എലിസബത്തിന്റെ സമ്പാദ്യത്തിന്റെ മൂല്യം 4.5 ബില്യന്‍ ഡോളര്‍ ( 30000 കോടി രൂപ) ആയാണ് ഫോബ്‌സ് മാഗസിന്‍ കണക്കാക്കിയിരുന്നത്. എന്നാല്‍ 2016 ല്‍ ഫോബ്‌സിന്റെ പുതിയ കണക്ക് പ്രകാരം എലിസബത്ത് ഹോംസിന്റെ സമ്പാദ്യം ശൂന്യമാണ്.

സ്വകാര്യ നിക്ഷേപകര്‍ 60,000 കോടി രൂപ മതിപ്പുവില കണക്കാക്കി വാങ്ങിയ ഓഹരികള്‍ക്ക് യഥാര്‍ഥത്തില്‍ 5,300 കോടിയുടെ മൂല്യമേ വിപണിയിലുള്ളൂവെന്നാണ് ഫോബ്‌സ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. ഇത് പ്രകാരം കമ്പനിയില്‍ ഹോംസിന്റെ ഓഹരിക്ക് നയാപൈസ മൂല്യമില്ലെന്നും ഫോബ്‌സ് ചൂണ്ടിക്കാട്ടുന്നു. അതേ സമയം തെറോനസ് വക്താവ് ബ്രൂക്ക് ബുക്കാനന്‍ ഫോബ്‌സ് വാര്‍ത്തയോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു.

ഹോംസിന്റെ രക്തപരിശോധനാ കമ്പനിയുടെ പരിശോധനാ രീതികള്‍ കൃത്യതയാര്‍ന്നതല്ലെന്നും ഉപഭോക്താക്കള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതാണെന്നുമുള്ള ആരോപണവുമുയര്‍ന്നിരുന്നു. ഫെഡറല്‍,സംസ്ഥാന ഏജന്‍സികളില്‍ നിന്ന് നിരവധി അന്വേഷണങ്ങളാണ് തെറനോസ് ഇങ്ക് കമ്പനി നടത്തുന്നത്.

ഒരു സ്വകാര്യ കമ്പനിയെന്ന നിലയില്‍ രഹസ്യ സ്വഭാവമുള്ള സാമ്പത്തിക വിവരങ്ങള്‍ ഫോബ്‌സിന് കൈമാറാന്‍ കമ്പനി അധികൃതര്‍ വിസമ്മതിച്ചിരുന്നു. ഊഹാപോഹങ്ങളുടെയും മാധ്യമ റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലുള്ള ലേഖനമാണ് ഫോബ്‌സിന്റെതെന്നും ബുക്കാനന്‍ ആരോപിച്ചു. സ്വപ്രയത്‌നത്താല്‍ ഉയര്‍ന്ന് വന്ന സ്ത്രീ സംരഭകരില്‍ ഏറ്റവും സമ്പന്നയായി 2015ല്‍ ഫോബ്‌സ് ഉയര്‍ത്തിക്കാട്ടിയത് ഹോംസിനെയായിരുന്നു.
2015 ല്‍ 30,000 കോടിരൂപയുമായി കോടീശ്വരിയായി; ഒരു വര്‍ഷം കൊണ്ട് പിച്ചച്ചട്ടിയെടുത്തു

Also Read:
കാസര്‍കോട് സ്വദേശിയായ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു

Keywords:  From $4.5 Billion To Nothing: Forbes Revises Estimated Net Worth Of Theranos Founder Elizabeth Holmes, company, Problem, London, Magazine, Woman, Allegation, Health, Media, Report, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia