Matthew Perry | 'ഫ്രന്‍ഡ്‌സ്' പരമ്പരയിലൂടെ പ്രശസ്തനായ മാത്യു പെറിയെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Oct 29, 2023, 10:49 IST
വാഷിങ്ടന്‍: (KVARTHA) 'ഫ്രന്‍ഡ്‌സ്' എന്ന സൂപര്‍ ഹിറ്റ് പരമ്പരയിലൂടെ പ്രശസ്തനായ മാത്യു പെറിയെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 54 വയസായിരുന്നു. ലോസ് ഏന്‍ജല്‍സിലെ വസതിയില്‍ ശനിയാഴ്ച (28.10.2023) താരത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.
വീട്ടിലെ കുളിമുറിയില്‍ ബാത് ടബിലാണ് മാത്യു പെറിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കവര്‍ച - കൊലപാതക സാധ്യതകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും മരണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ലോസ് ഏന്‍ജല്‍സ് പൊലീസ് അറിയിച്ചു.
താരം വേദനസംഹാരികള്‍ക്കും മദ്യത്തിനും അടിമയായിരുന്നു മാത്യുവെന്നാണ് റിപോര്‍ട്. പലതവണ ചികിത്സതേടുകയും ചെയ്തിരുന്നു. ഫ്രന്‍ഡ്സിന്റെ ചിത്രീകരണ സമയത്ത് കടുത്ത ഉത്കണ്ഠ അനുഭവിച്ചിരുന്നതായി അടുത്തിടെ നടന്ന താരങ്ങളുടെ ഒത്തുച്ചേരലില്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു
എന്‍ ബി സിയുടെ പരമ്പരയായ ഫ്രണ്ട്സില്‍ 'ചാന്‍ഡ്ലര്‍ ബിംഗ്' എന്ന കഥാപാത്രത്തെയാണ് മാത്യു അവതരിപ്പിച്ചത്. 1994 മുതല്‍ 2004വരെ പ്രദര്‍ശനം തുടര്‍ന്ന പരിപാടിക്ക് പത്ത് സീസണുകളായിരുന്നു ഉണ്ടായിരുന്നത്. ഫ്രന്‍ഡ്സിന് പുറമേ ഫൂള്‍സ് റഷ് ഇന്‍, ദി വോള്‍ നയണ്‍ യാര്‍ഡ്സ് തുടങ്ങിയ സിനിമകളിലും മാത്യു പെറി അഭിനയിച്ചിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.