ഇമ്രാന്‍ ഖാന്റെ ഭാര്യ ബുശ്‌റ ബീബിയുടെ അടുത്ത കൂട്ടുകാരി ഫറ ഖാന്‍ രാജ്യം വിട്ടു; കയ്യിലുള്ള ബാഗിന് 90,000 ഡോളര്‍ വിലവരുമെന്ന് പ്രതിപക്ഷം

 


ലഹോര്‍: (www.kvartha.com 06.04.2022) പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മൂന്നാം ഭാര്യ ബുശ്‌റ ബീബിയുടെ അടുത്ത സുഹൃത്ത് ഫറ ഖാന്‍ രാജ്യം വിട്ടതിനു പിന്നാലെ പുതിയ വിവാദം. പാകിസ്താന്‍ മുസ്ലിം ലീഗ് (എന്‍) നേതാവ് റോമിന ഖുര്‍ശിദ് ആലം ട്വീറ്റ് ചെയ്ത ചിത്രത്തിന് പിന്നാലെയാണ് പുതിയ വിവാദം. 90,000 ഡോളര്‍ (ഏകദേശം 68 ലക്ഷം ഇന്‍ഡ്യന്‍ രൂപ) വിലയുള്ള ആഡംബര ബാഗുമായാണ് ഫറ നാടുവിട്ടതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ഇമ്രാന്‍ ഖാന്റെ ഭാര്യ ബുശ്‌റ ബീബിയുടെ അടുത്ത കൂട്ടുകാരി ഫറ ഖാന്‍ രാജ്യം വിട്ടു; കയ്യിലുള്ള ബാഗിന് 90,000 ഡോളര്‍ വിലവരുമെന്ന് പ്രതിപക്ഷം

ഫറ ഖാന്‍ വിമാനത്തിനുള്ളില്‍ ഇരിക്കുന്ന ചിത്രമാണ് റോമിന ട്വിറ്റെറില്‍ പങ്കുവച്ചത്. ഫറയുടെ കാല്‍ച്ചുവട്ടില്‍ ഒരു ബാഗും കാണാം. എന്നാല്‍ ഈ ചിത്രം ഫറ രാജ്യ വിട്ടപ്പോള്‍ എടുത്തതു തന്നെയാണോയെന്നു വ്യക്തമല്ല. ഞായറാഴ്ച ഫറ ദുബൈയിലേക്ക് പോയെന്നാണ് റിപോര്‍ട്. സ്വകാര്യ ജെറ്റില്‍ ദുബൈയിലേക്കു പോകാന്‍ 50,000 യുഎസ് ഡോളര്‍ മാത്രമേ ചെലവാകൂ. അപ്പോഴാണ് 90,000 ഡോളറുമായി ഫറ പോയിരിക്കുന്നത് എന്നിങ്ങനെയാണ് ട്വീറ്റിന് താഴെയുള്ള കമന്റുകള്‍.

ഫറയുടെ ഭര്‍ത്താവ് അഹ്സാന്‍ ജമില്‍ ഗുജ്ജര്‍ നേരത്തെ തന്നെ അമേരികയിലേക്കു പോയിരുന്നു. ഇമ്രാന്റെയും ഭാര്യയുടെയും നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, നിയമനം എന്നിവയ്ക്കു ഫറ 3.2 കോടി ഡോളര്‍ (ഏകദേശം 240 കോടി ഇന്‍ഡ്യന്‍ രൂപ) കോഴ വാങ്ങിയെന്നാണ് പാകിസ്താന്‍ മുസ്ലിം ലീഗ് (എന്‍) വൈസ് പ്രസിഡന്റും മുന്‍ പ്രധാനമന്ത്രി നവാസ് ശെരീഫിന്റെ മകളുമായ മറിയം നവാസിന്റെ ആരോപണം.

പാകിസ്താനില്‍ പുതിയ സര്‍കാര്‍ അധികാരമേറ്റാല്‍ അറസ്റ്റ് ചെയ്യപ്പെടുമെന്നു ഭയന്ന് ഇമ്രാന്‍ ഖാന്റെ പല അനുയായികളും രാജ്യം വിടുന്നതായുള്ള റിപോര്‍ടുകള്‍ പുറത്തുവരുന്നുണ്ട്. ഞായറാഴ്ച, ഇമ്രാനെതിരെ അവിശ്വാസപ്രമേയം തള്ളിയെങ്കിലും ഇതിനെതിരെ പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

Keywords: Friend Of Imran Khan's Wife Fled Pakistan With '$90,000 Bag', Claims Opposition, Lahore, News, Pakistan, Flight, Allegation, Twitter, Politics, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia