SWISS-TOWER 24/07/2023

മ്യാന്‍മറില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു

 



മ്യാന്‍മറില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു
യാങ്കോണ്‍ : വീണ്ടും വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ട മ്യാന്‍മറില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സംഘര്‍ഷത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ്  അധികൃതര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ബുദ്ധമത വിഭാഗക്കാരും മുസ്ലീങ്ങളും തമ്മിലാണ് സംഘര്‍ഷം. ഐക്യരാഷ്‌ട്ര സംഘടനയുടെ മനുഷ്യാവകാശ സമിതി മ്യാന്‍മര്‍ സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു പുതിയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

രാഖിനെ സംസ്ഥാനത്തെ ക്യാവുക്ടൗ നഗരത്തില്‍ അഞ്ചു ദിവസം മുന്‍പു തുടങ്ങിയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 332 വീടുകളും ഒരു അരി മില്ലും അക്രമികള്‍ കത്തിച്ചു. 3,000ത്തോളം പേരെ കലാപം ബാധിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്.

രാഖിനീസ് ബുദ്ധമതക്കാരും ബംഗാളി ഭാഷ സംസാരിക്കുന്ന രോഹിന്‍ഗ്യ മുസ്ലീങ്ങളും തമ്മിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ബുധനാഴ്ച മുതല്‍ ഇവിടെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജൂണിലും ഇവിടെ വര്‍ഗീയ സംഘര്‍ഷം ഉണ്ടായിരുന്നു. അന്ന് 90 പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെ­യതു­വെ­ന്നാ­ണ് ഔ­ദ്യോ­ഗി­ക ഭാ­ഷ്യം.

എ­ന്നാല്‍ ര­ണ്ടാ­യി­ര­ത്തി­ല­ധികം പേര്‍ ക­ലാ­പ­ത്തില്‍ കൊല്ല­പ്പെ­ട്ട­താ­യി സോ­ഷ്യല്‍ നെ­റ്റ്‌വര്‍­ക്കുള്‍­പ്പ­ടെ­യു­ള്ള മാ­ധ്യ­മങ്ങള്‍ റി­പ്പോര്‍­ട്ട് ചെ­യ്­തി­രുന്നു.

SUMMARY: local authorities have imposed a dusk-to-dawn curfew on Kyauktaw in western Rakhine state since Wednesday night following days of renewed sectarian riot in the area.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia