SWISS-TOWER 24/07/2023

തീവ്രവാദികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച എട്ടുവയസുകാരനെ പോലീസ് ചോദ്യം ചെയ്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


നൈസ്:  (www.kvartha.com 29/01/2015)  ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലുള്ള വിവരണങ്ങള്‍ സ്‌കൂളുകളില്‍ പ്രചരിപ്പിച്ച എട്ടു വയസുള്ള ഫ്രഞ്ച് ബാലനെ ചോദ്യം ചെയ്തതായി പോലീസ് അറിയിച്ചു. മുപ്പത് മിനുട്ടാണ് കുട്ടിയെ പോലീസ് ചോദ്യം ചെയ്തത്.

ഷാര്‍ളി ഹെബ്ദോയുടെ ഓഫീസില്‍ നടന്ന കൂട്ടക്കൊലയടക്കമുള്ള തീവ്രവാദി ആക്രമണങ്ങളെ അനുകൂലിച്ച കുട്ടി തീവ്രവാദികള്‍ക്ക് ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ചു. ഇതിനെത്തുടര്‍ന്നായിരുന്നു സ്‌കൂള്‍ അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുന്നത്.

തീവ്രവാദികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച എട്ടുവയസുകാരനെ പോലീസ് ചോദ്യം ചെയ്തുഇത്ര ചെറിയ കുട്ടി എങ്ങനെയാണ് ഇത്രയും വലിയ കാര്യങ്ങള്‍ സംസാരിക്കുന്നതെന്ന കാര്യത്തില്‍ കുട്ടിയുടെ പിതാവടക്കം പലര്‍ക്കും സംശയമാണെന്നും കുട്ടി പറയുന്നതെന്താണെന്ന കാര്യം അവനു തന്നെ മനസിലാകുന്നില്ലെന്നും പ്രദേശത്തെ പൊതുസുരക്ഷാ ചുമതലയുള്ള മാര്‍ഷേല്‍ ഓഥീയര്‍ അറിയിച്ചു

ഞാനൊരു തീവ്രവാദിയാണെന്നു പറഞ്ഞ കുട്ടിയോട് തീവ്രവാദത്തിന്റെ അര്‍ത്ഥം ചോദിച്ച പോലീസുകാരോട് എനിക്കറിയില്ല എന്ന മറുപടിയായിരുന്നു കുട്ടിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഇത് കുട്ടിയുടെ നിഷ്‌കളങ്കതയെ സൂചിപ്പിക്കുന്നുവെന്നും കുട്ടിയുടെ അഭിഭാഷകനായ സഫെന്‍ ഗെസ് ട്വിറ്ററില്‍ കുറിച്ചു

Also Read:
കീഴൂരില്‍ നിന്നും തഞ്ചാവൂറിലേക്ക് പുറപ്പെട്ട യുവാവ് ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച് മരിച്ചു
Keywords:  Police, Boy, France, Comments, Terrorism, school, Office, Principal, Lawyers, Child, World

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia