ഫ്രാന്‍സില്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ വാക്സീനെടുക്കുകയോ കോവിഡ് നെഗറ്റീവ് സെര്‍ടിഫികെറ്റ് കാണിക്കുകയോ വേണമെന്ന് സര്‍കാര്‍, മാസ്‌ക് പോലും ധരിക്കാതെ പ്രക്ഷോഭവുമായി വാക്സീന്‍ വിരുദ്ധര്‍, കണ്ണീര്‍ വാതകമുപയോഗിച്ച് പൊലീസ്, വിഡിയോ

 



പാരിസ്: (www.kvartha.com 15.07.2021) ഫ്രാന്‍സിലെ വിവിധ നഗരങ്ങളിലെ നിരത്തുകളില്‍ വാക്സീന്‍ വിരുദ്ധരുടെ പ്രക്ഷോഭം. ബുധനാഴ്ച രാവിലെ പാരിസില്‍ ആരംഭിച്ച പ്രക്ഷോഭം പിന്നീട് വിവിധ സ്ഥലങ്ങളിലേക്ക് പടര്‍ന്നു. വാക്സീന്‍ വിരുദ്ധര്‍ക്കുനേരം പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പാരിസില്‍ വാര്‍ഷിക മിലിടറി പരേഡില്‍ പ്രസിഡന്റ് ഇമാനുവല്‍ മക്രോണ്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു പ്രക്ഷോഭം. 

പ്രക്ഷോഭകരില്‍ വലിയൊരു വിഭാഗം മാസ്‌ക് പോലും ധരിക്കാതെയാണ് സമരത്തിനിറങ്ങിയത്. മൗലികാവകാശങ്ങള്‍ ഹനിക്കുന്ന രീതിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ മാറുന്നുവെന്നും പ്രക്ഷോഭകര്‍ ആരോപിച്ചു. ഹെല്‍ത് പാസിലൂടെ ജനങ്ങളെ വിഭജിക്കുകയാണ് സര്‍കാര്‍ ചെയ്യുന്നതെന്നും സമരക്കാര്‍ ആരോപിച്ചു. 

എന്നാല്‍, വാക്സിന്‍ അടിച്ചേല്‍പ്പിക്കുന്നില്ലെന്നും വാക്സിനേഷനെ പരമാവധി പ്രോത്സാഹിപ്പിക്കുക മാത്രമാണ് സര്‍കാര്‍ ചെയ്യുന്നതെന്നും വക്താവ് ഗബ്രിയേല്‍ അടല്‍ അറിയിച്ചു. ഫ്രാന്‍സില്‍ ഇതുവരെ ജനസംഖ്യയുടെ പകുതി പേര്‍ വാക്സിനെടുത്തെന്നും സര്‍കാര്‍ അറിയിച്ചു. 

പാരിസില്‍ നടന്ന സമരത്തില്‍ 2250 പേര്‍ പങ്കെടുത്തെന്ന് പൊലീസ് അറിയിച്ചു. പിന്നീട് ടൗലോസ്, ബോര്‍ഡെക്സ്, മോണ്ട്പെല്ലിയര്‍, നാന്റ്സ് എന്നിവിടങ്ങളിലും സമരം നടന്നു. ഏകദേശം 19000ത്തിലേറെ പേര്‍ വിവിധ ഭാഗങ്ങളിലായി നടന്ന സമരത്തില്‍ പങ്കെടുത്തു.

ഫ്രാന്‍സില്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ വാക്സീനെടുക്കുകയോ കോവിഡ് നെഗറ്റീവ് സെര്‍ടിഫികെറ്റ് കാണിക്കുകയോ വേണമെന്ന് സര്‍കാര്‍, മാസ്‌ക് പോലും ധരിക്കാതെ പ്രക്ഷോഭവുമായി വാക്സീന്‍ വിരുദ്ധര്‍, കണ്ണീര്‍ വാതകമുപയോഗിച്ച് പൊലീസ്, വിഡിയോ


പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ വാക്സീനെടുക്കുകയോ കോവിഡ് നെഗറ്റീവ് സെര്‍ടിഫികെറ്റ് കാണിക്കുകയോ വേണമെന്ന സര്‍കാര്‍ തീരുമാനത്തിനെതിരെയാണ് നിരവധി പേര്‍ രംഗത്തെത്തിയത്. പ്രക്ഷോഭകര്‍ക്കുനേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുന്ന ദൃശ്യങ്ങള്‍ ഇവര്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചു. 

ആദ്യം മുതല്‍തന്നെ ഫ്രാന്‍സില്‍ വാക്സിനേഷനെതിരെ സംശയമുയര്‍ന്നിരുന്നു. 2020 ഡിസംബറില്‍ ഒക്സോഡ പോളിങ് ഗ്രൂപ് നടത്തിയ സര്‍വേയില്‍ 42 ശതമാനം മാത്രം ആളുകളാണ് വാക്സിനേഷന്‍ വേണമെന്ന് അഭിപ്രായപ്പെട്ടത്. പിന്നീട് അത് 70 ശതമാനമായി ഉയര്‍ന്നു. ഇപ്പോഴും 14 ശതമാനം പേര്‍ വാക്സിനേഷന് എതിരാണ്.

Keywords:  News, World,  International, Paris, France, Vaccine, Protesters, Police, Video, Social Media, Health, Trending, Technology, French police fire tear gas as anti-vaccine protest turns violent
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia