Marah Bakir | 15-ാം വയസിൽ ജയിലിലായി; 8 വർഷത്തിന് ശേഷം പുറത്തേക്ക്; തളരാത്ത പോരാട്ടവീര്യവുമായി മറ ബാകിർ ഇസ്രാഈൽ തടവറയിൽ നിന്ന് വീണ്ടും ഫലസ്തീനിൽ

 


ഗസ്സ: (KVARTHA) ഹമാസും ഇസ്രാഈലും തമ്മിലുള്ള താൽകാലിക വെടിനിർത്തൽ കരാർ പ്രകാരം വെള്ളിയാഴ്ച ഇസ്രാഈൽ ജയിലുകളിൽ തടവിലാക്കപ്പെട്ട 39 ഫലസ്തീനികളെ മോചിപ്പിച്ച നിമിഷം വളരെ ഹൃദ്യമായിരുന്നു. 24 സ്ത്രീകളെയും 15 കൗമാരക്കാരെയുമാണ് ഇസ്രാഈൽ വിട്ടയച്ചത്. ഇതിൽ 15-ാം വയസിൽ ജയിലിലായി എട്ട് വർഷം ഇസ്രാഈൽ തടവറയിൽ കിടന്ന മറ ബാകിർ എന്ന യുവതിമുണ്ട്.

Marah Bakir | 15-ാം വയസിൽ ജയിലിലായി; 8 വർഷത്തിന് ശേഷം പുറത്തേക്ക്; തളരാത്ത പോരാട്ടവീര്യവുമായി മറ ബാകിർ ഇസ്രാഈൽ തടവറയിൽ നിന്ന് വീണ്ടും ഫലസ്തീനിൽ

കിഴക്കൻ ജറുസലേമിലെ ബെയ്റ്റ് ഹനീന പ്രദേശത്ത് മറ ബാകിർ നാടണഞ്ഞപ്പോൾ ബന്ധുക്കളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. 2015-ൽ, ജറുസലേമിൽ വെച്ച് ഒരു ഇസ്രാഈലി പൊലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരുക്കേൽപിക്കാൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് മറയെ ഇസ്രാഈൽ സേന അറസ്റ്റ് ചെയ്തത്. എന്നാൽ ആരോപണങ്ങൾ മറയും കുടുംബവും നിഷേധിക്കുന്നു.

അന്ന് സംഘർഷ സമയത്ത്, മറയ്ക്ക് നിരവധി തവണ വെടിയേറ്റു, കയ്യിന് സ്ഥിരമായ ക്ഷതം സംഭവിച്ചു. പ്രായപൂർത്തിയാകാത്തവളായിരുന്നുവെങ്കിലും, ഇസ്രാഈൽ ജയിലുകളിൽ കഴിയുന്ന നൂറുകണക്കിന് ഫലസ്തീൻ യുവമുഖങ്ങളിൽ ഒരാളായ മറയെ എട്ട് വർഷത്തെ തടവിന് ശിക്ഷിച്ചു. ഒടുവിൽ വെടിനിർത്തൽ കരാർ ഇവർക്ക് അനുഗ്രഹമാവുകയായിരുന്നു. എന്നാൽ, ഗസ്സയിലെ രക്തസാക്ഷികളുടെ രക്തത്തിന്റെ വിലയായാണ് മോചനമെന്നതിനാൽ സ്വാതന്ത്ര്യം അനുഭവിക്കാൻ അത്യന്തം പ്രയാസമുണ്ടെന്ന് മോചിതയായതിന് ശേഷമുള്ള ആദ്യ പ്രസ്താവനയിൽ മറ പറഞ്ഞു.

സെയിൽസ്മാനായി ജോലി ചെയ്യുന്ന 55 കാരനായ പിതാവ് ബാകിർ, തന്റെ മകളെ വീണ്ടും കാണാനായി ജോലിക്ക് തന്നെ അവധി നൽകി. കഴിഞ്ഞ എട്ട് വർഷം ബാകിർ കുടുംബത്തിന് വെല്ലുവിളിയായിരുന്നു. 'എന്റെ 15 വയസുള്ള പെൺകുഞ്ഞിനെ നഷ്ടപ്പെട്ടത് ദാരുണമായിരുന്നു, അത് വൈകാരികമായി വളരെ ബുദ്ധിമുട്ടുള്ള കാര്യവുമായിരുന്നു', അദ്ദേഹം വികാരാധീനനായി പറയുന്നു. പുറത്തിറങ്ങിയ ശേഷം വക്കീലാകാമെന്നാണ് മറയുടെ ആഗ്രഹമെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി. ജയിലുകൾക്കുള്ളിൽ കൗമാരം തളിച്ചിടപ്പെട്ട തന്നെപ്പോലെയുള്ളവരെ സഹായിക്കാനാണ് മറയുടെ ഇനിയുള്ള പോരാട്ടം.

Keywords: News, World, Hamas, Israel, Gaza, War, Marah Bakir Jail,  Freed Palestinian prisoner Marah Bakir gives first statement after release.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia