Free Entry | പേടിപ്പിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചെത്തിയാല്‍ റിയാദിലെ ബൊള്‍വാര്‍ഡ് സിറ്റിയില്‍ സൗജന്യ പ്രവേശനം; ഓഫര്‍ ലഭിക്കുന്നത് 2 ദിവസം മാത്രം, വീഡിയോ
Oct 26, 2022, 13:44 IST
റിയാദ്: (www.kvartha.com) പേടിപ്പിക്കുന്ന വസ്ത്രം ധരിച്ചെത്തുന്നവര്‍ക്ക് പ്രത്യേക ഓഫറുമായി റിയാദിലെ ബൊള്‍വാര്‍ഡ് സിറ്റി. ഇത്തരം വസ്ത്രങ്ങള്‍ ധരിച്ചെത്തിയാല്‍ ബൊള്‍വാര്‍ഡ് സിറ്റിയില്‍ രണ്ട് ദിവസം സൗജന്യ പ്രവേശനം ലഭിക്കുമെന്ന് സഊദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
പേടിപ്പിക്കുന്ന കോസ്റ്റ്യൂമുകള്‍ തയ്യാറാക്കി കഴിവ് തെളിയിക്കാന്‍ എല്ലാവരെയും ബൊള്‍വാര്‍ഡ് സിറ്റിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സൂദി ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അതോറിറ്റി ട്വിറ്ററിലൂടെ അറിയിച്ചു. 'ഹൊറര്‍ വീകെന്‍ഡ്' ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് പേടിപ്പിക്കുന്ന വസ്ത്രം ധരിച്ചെത്തുന്നവര്‍ക്കുള്ള പ്രത്യേക ഓഫര്‍. ഒക്ടോബര്‍ 27, 28 തീയതികളിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്.
മൂന്നാമത് റിയാദ് സീസണ്‍ ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ചയാണ് റിയാദിലെ ബൊള്‍വാര്‍ഡ് സിറ്റി പ്രവര്‍ത്തനം തുടങ്ങിയത്. സഊദി അറേബ്യയിലെ ഋതുഭേദങ്ങള്‍ക്ക് അനുസൃതമായി ഓരോ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സീസണല്‍ ഫെസ്റ്റിവലുകള്‍ ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ കീഴില്‍ ഒരുക്കുന്നതിന്റെ ഭാഗമാണ് റിയാദ് സീസണ്‍ ഫെസ്റ്റിവല്‍.
കലാ സാംസ്‌കാരിക, വിനോദ, വാണിജ്യ, ഷോപിങ് ആഘോഷമായ റിയാദ് സീസണ്‍ ഫെസ്റ്റിവല്‍ മൂന്ന് മാസം നീണ്ടുനില്‍ക്കുന്നതാണ്. ഉത്സവത്തില്‍ ലയണല്‍ മെസിയുള്‍പെടെയുള്ള ലോക പ്രശസ്ത താരങ്ങള്‍ മേളയിലെത്തും. നഗരത്തില്‍ വിവിധ ഭാഗങ്ങളിലൊരുക്കിയ 14 വേദികളിലായി ഉത്സവം അരങ്ങേറും.
രണ്ട് കോടി ആളുകള്‍ ഇത്തവണത്തെ ഉത്സവത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 7500 കലാ സാംസ്‌കാരിക, വിനോദ പരിപാടികള്‍ റിയാദ് നഗരത്തിലൊരുങ്ങിയ വിവിധ വേദികളില്‍ അരങ്ങേറും. വിവിധ മത്സരങ്ങളും ഉണ്ട്.
ويكند الرعب في #بوليفارد_رياض_سيتي 🧟
— الهيئة العامة للترفيه (@GEA_SA) October 24, 2022
يوم 27 و 28 أكتوبر ✨
جهز زيك التنكري و ادخل مجاناً 🤩#موسم_الرياض
pic.twitter.com/2dk7x9bZKx
Keywords: News,World,international,Riyadh,Saudi Arabia,Festival,Top-Headlines, Free entry for scarecrow costume lovers at Riyadh Boulevard's
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.