മുഖാവരണം മാറ്റാന്‍ തയ്യാറാകാത്ത മൂന്ന് സൗദി യുവതികളെ ഫ്രാന്‍സ് തിരിച്ചയച്ചു

 


മുഖാവരണം മാറ്റാന്‍ തയ്യാറാകാത്ത മൂന്ന് സൗദി യുവതികളെ ഫ്രാന്‍സ് തിരിച്ചയച്ചു പാരിസ്: മുഖാവരണം മാറ്റാന്‍ തയ്യാറാകാത്ത മൂ്ന്ന് സൗദി യുവതികളെ ഫ്രാന്‍സ് തിരിച്ചയച്ചു
ഫ്രാന്‍സിലെ പാരിസ് ചാള്‍സ് ദേ ഗൗലെ എയര്‍പോര്‍ട്ടില്‍ സൗദി യുവതികളെ തിരിച്ചയച്ചത്. വിമാനമിറങ്ങിയ മുന്ന് യുവതികളോടും മുഖാവരണം മാറ്റുവാന്‍ എയര്‍പോര്‍ട്ടിലെ സെക്യുരിറ്റി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ യുവതികള്‍ മുഖാവരണം മാറ്റാന്‍ വിസമ്മതിച്ചു. ഇതേത്തുടര്‍ന്ന് ഇവരെ ഫ്രാന്‍സില്‍ പ്രവേശിക്കുവാന്‍ അനുവദിക്കാതെ ദമാ​‍മിലേക്ക്  തിരിച്ചയക്കുകയായിരുന്നുവെന്നു ഫ്രാന്‍സിലെ പോലീസ് യുണിയനാണ് മാധ്യമങ്ങളെ അറിയിച്ചത്. 2011 ല്‍ സര്‍ക്കോസി പ്രസിഡന്റായിരിക്കുമ്പോഴാണ് ഫ്രഞ്ച് സര്‍ക്കാര്‍ വനിതകള്‍ മുഖാവരണം ധരിച്ച് പൊതുസ്ഥലത്ത് പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.

ഭീകരപ്രവര്‍ത്തനം തടയുന്നതിന്റെ ഭാഗമായാണ് മുസ്ലിം സ്ത്രീകള്‍ മുഖാവരണം ധരിച്ച് പൊതുസ്ഥലങ്ങളില്‍ സഞ്ചരിക്കുന്നത് നിരോധിച്ചത്. എന്നാല്‍ ഈ നിയമം പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നാക്രമണമാണെന്ന് പല മുസ്ലിം സംഘടനകളും വാദിച്ചത്. ഫ്രാന്‍സില്‍ ഈ നിരോധനം ഇപ്പോഴും തുടരുകയാണ്.

സ്ത്രീകള്‍ നിക്കാബ് ധരിക്കുന്നത് ആദ്യമായി നിരോധിച്ച രാജ്യമാണ്‌ ഫ്രാന്‍സ്. ഫ്രാന്‍സിന്‌ പിറകേ ബെല്‍ജിയവും ഹോളണ്ടും നിക്കാബ് നിരോധനം പ്രഖ്യാപിച്ച രാജ്യങ്ങളാണ്‌. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ്‌ സര്‍ക്കോസിയുടെ ഭരണകാലത്ത് നിക്കാബും ബുര്‍ഖയും ഉള്‍പ്പെടെ എല്ലാ ഇസ്ലാമീക ശിരോവസ്ത്രങ്ങളും രാജ്യത്ത് നിരോധിച്ചിരുന്നു.

Keywords:  Paris, World, Saudi woman, France
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia