Dead | 'ഫ്രാന്‍സിലെ സ്‌കൂളില്‍ കത്തിയാക്രമണം നടത്തിയ യുവാവ് അധ്യാപകനെ കുത്തികൊലപ്പെടുത്തി'; 2 പേരുടെ പരുക്ക് ഗുരുതരം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാരിസ്: (KVARTHA) ഫ്രാന്‍സിലെ സ്‌കൂളില്‍ കത്തിയാക്രമണം നടത്തിയ യുവാവ് അധ്യാപകനെ കുത്തികൊലപ്പെടുത്തിയതായി പൊലീസ്. അക്രമത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരില്‍ ഒരാള്‍ സ്‌കൂളിലെ കായിക അധ്യാപകനാണ്. വടക്കന്‍ നഗരമായ അരാസിലെ ഗംബേട്ട ഹൈസ്‌കൂളിലാണ് ആക്രമണമുണ്ടായതെന്ന് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ദര്‍മാനിന്‍ പറഞ്ഞു. ഫ്രഞ്ച് ഭാഷാ അധ്യാപകനാണ് കൊല്ലപ്പെട്ടത്.

Dead | 'ഫ്രാന്‍സിലെ സ്‌കൂളില്‍ കത്തിയാക്രമണം നടത്തിയ യുവാവ് അധ്യാപകനെ കുത്തികൊലപ്പെടുത്തി'; 2 പേരുടെ പരുക്ക് ഗുരുതരം

കൊലയാളി ആക്രമണത്തിനിടെ 'അല്ലാഹു അക്ബര്‍' എന്ന് വിളിച്ചുവെന്ന് പൊലീസ് പറഞ്ഞു. ഇരുപത് വയസ്സ് പ്രായം വരുന്ന അക്രമിയേയും ഇയാളുടെ സഹോദരനെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. അക്രമി സ്‌കൂളിലെ മുന്‍ വിദ്യാര്‍ഥിയാണെന്ന് പ്രാദേശിക മാധ്യമം റിപോര്‍ട്് ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നു. കത്തിയുമായി യുവാവ് സ്‌കൂള്‍ പാര്‍കിങ് സ്ഥലത്താണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ സ്‌കൂള്‍ സന്ദര്‍ശിക്കും.

Keywords:  France: Teacher Assaulted to death in school, France, News, Teacher Assaulted, Dead, Obituary, Injury, Police, Media, Report, World News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script