ഫ്രാന്‍സില്‍ സ്വവര്‍ഗ വിവാഹം നിയമമായി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാരിസ്: കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സിസ് ഹോളണ്ടെ സ്വവര്‍ഗ വിവാഹ നിയമത്തില്‍ ഒപ്പുവച്ചു. ഇതോടെ ഫ്രാന്‍സില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമായി. സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കുന്ന പതിനാലാമത്തെ രാജ്യമാണ് ഫ്രാന്‍സ്. ഒന്‍പതാമത്തെ യൂറോപ്യന്‍ രാജ്യവും.

പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് പ്രസിഡന്റ് ഐതിഹാസിക തീരുമാനമെടുത്ത് ബില്ലില്‍ ഒപ്പുവച്ചത്. സമീപകാലത്ത് ഫ്രാന്‍സ് സര്‍ക്കാര്‍ സ്വീകരിച്ച ഏറ്റവും ശ്രദ്ധേയമായ നടപടിയാണിത്.

ഫ്രാന്‍സില്‍ സ്വവര്‍ഗ വിവാഹം നിയമമായിസ്വവര്‍ഗവിവാഹ ബില്ലില്‍ ഒപ്പുവയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഇനിമുതല്‍ ഇത് രാജ്യത്തെ പരമോന്നത നിയമത്തിന്റെ ഭാഗമായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നതിന് മുന്‍പ് ഹോളണ്ടെയുടെ പാര്‍ട്ടി സാമൂഹിക മാറ്റം ഉറപ്പ് നല്‍കിയിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍.

ഇതിനിടെ വിവിധ മതവിശ്വാസികളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പലേടത്തും സമരങ്ങള്‍ അക്രമാസക്തമായി. ഫ്രാന്‍സിന് മുന്‍പ് ന്യൂസിലാന്‍ഡാണ് അവസാനമായി സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കിയ രാജ്യം.

KEYWORDS: France's president , Europe,  Constitutional Council , Francois Hollande,  Parliamentary Relations Minister, Alain Vidalies , French TV , Gay groups, France, World Day, Homophobia, Gay weddings, Same-sex marriage
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia