പാരീസ്: സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്ന രാജ്യങ്ങളിലേക്ക് ഫ്രാന്‍സും. സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്നതിനുളള ബില്‍ ഫ്രഞ്ച് പാര്‍ലമെന്റ് അംഗീകരിച്ചു. സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കുന്നതിനും നിയമപിന്‍ബലം നല്‍കുന്നതാണ് ബില്‍. ഫ്രഞ്ച് പാര്‍ലമെന്റിന്റെ അധോസഭയായ ദേശീയ അസംബ്‌ളിയില്‍ 229നെതിരെ 329 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്.
ഈ നിയമത്തിലൂടെ വിവാഹം ഉറപ്പുതരുന്ന സംരക്ഷണം എല്ലാ കുടുംബങ്ങള്‍ക്കും ലഭിക്കുമെന്ന് വോട്ടെടുപ്പിന് മുമ്പ് ഫ്രഞ്ച് പ്രധാനമന്ത്രി ഴാന്‍ മാര്‍ക് എയ്‌റോള്‍ട് പറഞ്ഞു. രാജ്യത്തെ വലതുപക്ഷ പാര്‍ട്ടികളും വിവിധ മത നേതാക്കളും ബില്ലിനെതിരെ നേരത്തെ രംഗത്തുവന്നിരുന്നു. ഏപ്രില്‍ രണ്ടിന് സെനറ്റില്‍ ബില്‍ അവതരിപ്പിക്കും. സെനറ്റില്‍ പാസാകുന്നതോടെ ബില്‍ നിയമമാകും.
ബ്രിട്ടന് ശേഷം സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്ന ഏറ്റവും വലിയ യുറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നാണ് ഫ്രാന്‍സ്. നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം, നോര്‍വെ, സ്‌പെയിന്‍ തുടങ്ങിയ 12ഓളം യൂറോപ്യന്‍ രാജ്യങ്ങളും അര്‍ജന്റീന, കനഡ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും ഇതിനകം സ്വവര്‍ഗ്ഗവിവാഹം നിയമവിധേയക്കിയിട്ടുണ്ട്. ഏതാനും അമേരിക്കന്‍ സംസ്ഥാനങ്ങളിലും സ്വവര്‍ഗ വിവാഹം നിയമവിധേയമാണ്.
Key Words: The lower house, Parliament, 00 hours of debate, Law , Legalize , Same-sex marriage , Married couples , Adopt children , President, François Hollande, Socialist Party, National Assembly

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.