SWISS-TOWER 24/07/2023

അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ കാലത്തുണ്ടായിരുന്ന പാക് നഗരം കണ്ടെത്തി പുരാവസ്തു ഗവേഷകര്‍

 


ADVERTISEMENT

പെഷാവര്‍: (www.kvartha.com 16.11.2019) 3000 വര്‍ഷം പഴക്കമുള്ള നഗരത്തിന്റെ അവശിഷ്ടങ്ങള്‍ വടക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ കണ്ടെത്തി. കണ്ടെത്തിയ നഗരം അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ കാലത്തുണ്ടായിരുന്ന നഗരമാണിതെന്ന് കരുതുന്നു. ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയിലെ സ്വാത് താഴ്‌വരയിലാണ് ബസീറ എന്നുപേരുള്ള നഗരം. പാകിസ്താനിലെയും ഇറ്റലിയിലെയും പുരാവസ്തു ഗവേഷകരാണ് നഗരം കണ്ടെത്തിയത്.

5000 വര്‍ഷം പഴക്കമുള്ള നാഗരിഗതക്കും കരകൗശല ഉല്‍പന്നങ്ങള്‍ക്കും വിഖ്യാതമാണിവിടം. ബി സി 326ല്‍ അലക്‌സാണ്ടര്‍ സൈന്യവുമായി സ്വാത് താഴ്‌വര കീഴടക്കിയ ശേഷം ഇവിടെ ബസീറ എന്ന നഗരവും കോട്ടയും പണിയുകയായിരുന്നുവെന്നാണ് ചരിത്രകാരന്മാര്‍ കരുതുന്നത്.

അലക്‌സാണ്ടര്‍ എത്തുന്നതിനു മുമ്പ് ഇവിടെ ജീവിച്ചിരുന്ന വിഭാഗത്തിന്റെ ചില അവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്. ഇന്തോ-ഗ്രീക്ക്, ബുദ്ധമത വിഭാഗങ്ങളും മുസ്‌ലിംകളുമാണ് അലക്‌സാണ്ടറിനു മുമ്പ് സ്വാത് താഴ്‌വരയില്‍ താമസിച്ചിരുന്നത്.

അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ കാലത്തുണ്ടായിരുന്ന പാക് നഗരം കണ്ടെത്തി പുരാവസ്തു ഗവേഷകര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, World, Pakistan, Researchers, Historians, Archaeology, Found 5000 Years Old Temple City
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia