Preacher Killed | ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കുമ്പോഴും ഗാസയില്‍ പൊലിഞ്ഞത് സ്‌ഫോടനങ്ങളുടെ നാളങ്ങള്‍; അല്‍ അഖ്‌സ പള്ളി മുന്‍ ഇമാം ഇസ്രാഈല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു
Jan 1, 2024, 08:56 IST
ജറുസലേം: (KVARTHA) ലോക രാജ്യങ്ങള്‍ 2024 നെ ആഘോഷത്തോടെ വരവേറ്റപ്പോള്‍ ഗാസയില്‍ പൊലിഞ്ഞത് സ്‌ഫോടനങ്ങളുടെ നാളങ്ങളായിരുന്നു. ഭക്ഷണത്തിനും വെള്ളത്തിനും തലചായ്ക്കാനിടവുമില്ലാതെ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കമുള്ള ഫലസ്തീന്‍ ജനത 2023 പോലെതന്നെ 2024നേയും ദുരിതത്തോടെ സ്വീകരിച്ചു. പുതുവര്‍ഷത്തിലും ഇസ്രാഈല്‍ ആക്രമണം തുടര്‍ന്നു.
ഇസ്രാഈല്‍ ബോംബാക്രമണത്തില്‍ അല്‍ അഖ്‌സ പള്ളി മുന്‍ ഇമാം ഡോ. യൂസുഫ് സലാമയും(68) കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ പാര്‍പിടസമുച്ചയങ്ങള്‍ക്കുനേരെ ശനിയാഴ്ച രാത്രി നടന്ന ബോംബാക്രമണങ്ങളില്‍ ഡോ. സലാമ അടക്കം 100 പേരാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അടക്കം 286 പേര്‍ക്ക് പരുക്കേറ്റു.
2005-06 കാലത്ത് ഫലസ്തീന്‍ മതകാര്യ മന്ത്രിയായിരുന്നു ഡോ. യൂസുഫ് സലാമ. 1954 ല്‍ ഗാസയിലെ അഭയാര്‍ഥി കാംപില്‍ ജനിച്ച ഡോ. സലാമ, അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒട്ടേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.
ഇസ്രാഈലിന്റെ ആക്രമണത്തില്‍ മധ്യ ഗാസയില്‍ ബോംബാക്രമണം കനത്തതോടെ ഈജിപ്ത് അതിര്‍ത്തിയോടുചേര്‍ന്ന റഫയിലേക്കുള്ള പലായനം വര്‍ധിച്ചു. പലായനം ചെയ്യേണ്ടി വന്നവര്‍ റഫാ അതിര്‍ത്തിയില്‍ തിങ്ങി നിറഞ്ഞിരിക്കുകയാണ്. ഇവര്‍ തെരുവിലുറങ്ങുന്നു, തെരുവിലുണരുന്നു. മരവിക്കുന്ന തണുപ്പിലും മറ്റ് അഭയമില്ല. കമ്പിളി പുതപ്പുകളും കുറച്ച് പാത്രങ്ങളും മാത്രമാണ് ഇന്ന് പലരുടേയും ആകെയുള്ള സമ്പാദ്യം. ഉപേക്ഷിച്ചു പോരണ്ടേിവന്ന ജീവിതത്തെക്കുറിച്ച് നിറകണ്ണുകളോടെ ഓര്‍ക്കുന്നുണ്ട് അവര്‍. തകര്‍ന്ന വീടുകളിലേക്ക് തിരിച്ചു പോകാനെങ്കിലും കഴിഞ്ഞാല്‍ മതിയെന്ന് ആഗ്രഹിക്കുന്നു പലരും. പഴയതുപോലെയൊരു ജീവിതം സ്വപ്നം കാണുന്നുണ്ട് മറ്റ് ചിലര്‍.
ഒരാഴ്ചയ്ക്കിടെ ഒരുലക്ഷം പേരെങ്കിലും റഫയിലേക്ക് എത്തിയെന്നാണ് യുഎന്‍ കണക്ക്. 2024 ഉം ഗാസ സംഘര്‍ഷം ഗുരുതരമായി തുടരുമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. ഗാസയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പാകിസ്താനും ശാര്‍ജയും പുതുവര്‍ഷാഘോഷങ്ങള്‍ നിരോധിച്ചിരുന്നു.
സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ഭീകരാക്രമണങ്ങള്‍ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കയാണ് ഫ്രാന്‍സ്. കഴിഞ്ഞ 24 മണിക്കൂറിലുണ്ടായ ആക്രമണത്തില്‍ 100ഓളം പേരാണ് ഗാസയില്‍ കൊല്ലപ്പട്ടതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്. അതിനിടെ, ഈജിപ്ത് ഗാസ മുനമ്പ് അതിര്‍ത്തിമേഖല മുഴുവനായും ഇസ്രാഈല്‍ സൈന്യം ഏറ്റെടുക്കുമെന്ന പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രഖ്യാപനത്തോട് ഈജിപ്ത് എതിര്‍പ്പ് അറിയിച്ചു.
Keywords: News, World, World-News, Malayalam-News, Palestinian News, Former Minister, Al-Aqsa, Mosque, Preacher, Killed, Israeli Strike, Central Gaza, Sheikh Yousef Salama, Awqaf, Religious Affairs, Refugee Camp, Former Palestinian minister and al-Aqsa mosque preacher killed in Israeli strike in central Gaza.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.