Imran Khan | 'പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ അറസ്റ്റിൽ'; ഇസ്ലാമാബാദ് ഹൈകോടതിക്ക് പുറത്ത് നിന്ന് അർധസൈനിക സേന പിടികൂടിയതായി റിപ്പോർട്ട്

 


ADVERTISEMENT

ഇസ്ലാമാബാദ്: (www.kvartha.com) പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ ഇസ്ലാമാബാദ് ഹൈകോടതിക്ക് പുറത്ത് നിന്ന് അർധസൈനിക സേന അറസ്റ്റ് ചെയ്തതായി 'ഡോൺ' റിപ്പോർട്ട് ചെയ്തു. കോടതി വളപ്പിൽ നിന്ന് തട്ടിക്കൊണ്ടുപോയെന്നും നിരവധി അഭിഭാഷകരും സാധാരണക്കാരും പീഡിപ്പിക്കപ്പെട്ടുവെന്നും ഇംറാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിന്റെ ഔദ്യോഗിക വക്താവ് ഫവാദ് ചൗധരി ആരോപിച്ചു.

Imran Khan | 'പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ അറസ്റ്റിൽ'; ഇസ്ലാമാബാദ് ഹൈകോടതിക്ക് പുറത്ത് നിന്ന് അർധസൈനിക സേന പിടികൂടിയതായി റിപ്പോർട്ട്

ഇസ്ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആഭ്യന്തര സെക്രട്ടറിയോടും പൊലീസ് മേധാവിയോടും 15 മിനിറ്റിനുള്ളിൽ കോടതിയിൽ ഹാജരാകാൻ ഉത്തരവിട്ടിട്ടുണ്ടെന്നും ചൗധരി കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഏപ്രിലിൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം നൂറിലധികം കേസുകളിൽ പ്രതിയാണ് ഇംറാൻ ഖാൻ.

അൽഖാദിർ ട്രസ്റ്റ് കേസിൽ ഹാജരായതിന് പിന്നാലെയാണ് ഇംറാൻ ഖാനെ പാകിസ്ഥാൻ റേഞ്ചേഴ്സ് കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ട്.

Keywords: News, World, Islamabad, Imran Khan, Arrest, Case, High Court,   Former Pakistan PM Imran Khan arrested, says report.
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia