മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം രാജ്യംവിട്ട ഒളിമ്പ്യന്‍ ഒരു വര്‍ഷത്തിനുശേഷം അറസ്റ്റില്‍
Dec 21, 2020, 14:57 IST
ന്യൂയോര്‍ക്ക്: (www.kvartha.com 21.12.2020) മുസ്ലീം ആക്ടിവിസ്റ്റായ ഒല സലീമിനെ (25) കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയശേഷം രാജ്യം വിട്ട ഒളിമ്പ്യന്‍ ഒരു വര്‍ഷത്തിനുശേഷം അറസ്റ്റില്‍. ഈജിപ്റ്റ് ഒളിംപിക് ബോക്‌സര്‍ ചാംപ്യനും ഒലയുടെ പിതാവുമായ കബറി സലിം (52) ആണ് അറസ്റ്റില്‍. ഈജിപ്റ്റിലേക്ക് രക്ഷപ്പെട്ട ഇയാളെ വിചാരണയ്ക്കായി ന്യൂയോര്‍ക്കിലേക്ക് കൊണ്ടുവന്നു.
റോസ് ബാങ്കില്‍ താമസിച്ചിരുന്ന ഒല മുസ്ലിം വനിതകള്‍ക്കുവേണ്ടി വാദിക്കുകയും, കുടുംബകലഹത്തിനിരയാകുന്ന മുസ്ലിം വനിതകള്‍ക്ക് ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ആഇഷ വുമന്‍സ് സെന്ററില്‍ വോളണ്ടിയര്‍ കൂടിയായിരുന്നു ഇവര്‍. പിതാവുമായി ഉണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന വീട്ടിലേക്ക് പലപ്പോഴും പൊലീസ് എത്തിയിരുന്നതായി പറയപ്പെടുന്നു.
ഒലയുടെ മൃതദേഹം കണ്ടെത്തിയതോടെ കബറി ഈജിപ്റ്റിലേക്ക് ഒളിച്ചോടുകയായിരുന്നു. ഈ സംഭവത്തില്‍ നവംബര്‍ അഞ്ചിന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഡിസംബര്‍ മൂന്നിന് ഈജിപ്റ്റില്‍ വെച്ച് ന്യൂയോര്‍ക്ക് പൊലീസ് കണ്ടെത്തുകയും തുടര്‍ന്ന് ന്യൂയോര്‍ക്കിലേക്ക് കൊണ്ടുവരികയും ചെയ്തു. കന്‍സാസില്‍ നടന്ന ബോക്‌സിങ്ങിനിടെ എതിരാളിയെ ഇടിച്ചു കൊലപ്പെടുത്തിയ വ്യക്തിയാണ് കബറി സലിം.
Keywords: Former Olympic boxer on the run for a year charged with killing of woman, a Staten Island Muslim activist, New York, News, Egypt, Police, Arrested, Dead Body, Daughter, Muslim, World.
1992-96 ല്‍ ഈജിപ്റ്റിനെ പ്രതിനിധീകരിച്ച് ഒളിംപിക്‌സില്‍ പങ്കെടുത്തിരുന്നു. 2019 ഒക്ടോബര്‍ 24ന് രാവിലെ ഒമ്പതുമണിയോടെയാലാണ് ഒല സലീമിനെ കഴുത്ത് ഞെരിച്ചു കൊലപ്പെട്ട രീതിയില്‍ സ്റ്റാറ്റന്‍ ഐലന്റ് പാര്‍ക്കില്‍ കണ്ടെത്തിയത്. വൃക്ഷങ്ങള്‍ക്കിടയിലൂടെ മുപ്പതടിയോളം വലിച്ചിഴച്ചു ഇലകള്‍ ഇട്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
റോസ് ബാങ്കില്‍ താമസിച്ചിരുന്ന ഒല മുസ്ലിം വനിതകള്‍ക്കുവേണ്ടി വാദിക്കുകയും, കുടുംബകലഹത്തിനിരയാകുന്ന മുസ്ലിം വനിതകള്‍ക്ക് ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ആഇഷ വുമന്‍സ് സെന്ററില്‍ വോളണ്ടിയര്‍ കൂടിയായിരുന്നു ഇവര്‍. പിതാവുമായി ഉണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന വീട്ടിലേക്ക് പലപ്പോഴും പൊലീസ് എത്തിയിരുന്നതായി പറയപ്പെടുന്നു.
ഒലയുടെ മൃതദേഹം കണ്ടെത്തിയതോടെ കബറി ഈജിപ്റ്റിലേക്ക് ഒളിച്ചോടുകയായിരുന്നു. ഈ സംഭവത്തില്‍ നവംബര്‍ അഞ്ചിന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഡിസംബര്‍ മൂന്നിന് ഈജിപ്റ്റില്‍ വെച്ച് ന്യൂയോര്‍ക്ക് പൊലീസ് കണ്ടെത്തുകയും തുടര്‍ന്ന് ന്യൂയോര്‍ക്കിലേക്ക് കൊണ്ടുവരികയും ചെയ്തു. കന്‍സാസില്‍ നടന്ന ബോക്‌സിങ്ങിനിടെ എതിരാളിയെ ഇടിച്ചു കൊലപ്പെടുത്തിയ വ്യക്തിയാണ് കബറി സലിം.
Keywords: Former Olympic boxer on the run for a year charged with killing of woman, a Staten Island Muslim activist, New York, News, Egypt, Police, Arrested, Dead Body, Daughter, Muslim, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.