അസുഖത്തെ തുടര്‍ന്ന് മുറിച്ചുമാറ്റിയ കാലുമായി അവള് നൃത്തം ചെയ്യുന്നു; പ്രതീക്ഷകള്‍ നശിക്കില്ലെന്ന സന്ദേശവുമായി മിസ് കൊളംബിയ കൂടിയായ 32 കാരി, സഹോദരന്റെ കൂടെയുള്ള ഡാനിയേല അല്വാരെസയുടെ നൃത്ത വീഡിയോ വൈറല്‍
Jul 8, 2020, 14:24 IST
ADVERTISEMENT
ബോഗോട്ട: (www.kvartha.com 08.07.2020) മുറിച്ചുമാറ്റിയ ഇടംകാലും ചലനശേഷി ഏതാണ്ട് നഷ്ടപ്പെട്ട വലതുകാലുമായി സഹോദരന്റെ കൈകളില്‍ തൂങ്ങി അവള് പതിയെ ചുവടുകള്‍ വെച്ചു. വേദനകളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവള് പോസിറ്റീവായി ചിന്തിക്കുകയാണ്. ശുഭപ്രതീക്ഷ കൈവിടാതെ മുന്നേറാന്‍ ഇരിക്കുകയാണ്. മുന്‍ മിസ് കൊളംബിയ കൂടിയായ 32 കാരി ഡാനിയേല അല്വാരെസ സഹോദരന് റിക്കി അല്‍വാരസിന്റെ കൈപിടിച്ച് നൃത്ത ചുവടുകള്‍ വെച്ചു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് നൃത്ത വീഡിയോ.
ഡാനിയേലയുടെ വയറിലെ ഒരു മുഴനീക്കാന്‍ നടത്തിയ ശസ്ത്രക്രിയാ വേളയിലാണ് ഡോക്ടര്‍മാര്‍ ആ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞത്. വയറില്‍ വളര്‍ന്ന മുഴ അയോര്‍ട്ട ആര്‍ട്ടറിയെ ചുറ്റിവരിഞ്ഞ നിലയിലായിരുന്നു. ഇതിനെത്തുടര്‍ന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തമൊഴുക്ക് തടസ്സപ്പെടുന്ന ഇസ്ക്കീമിക് എന്ന അവസ്ഥയിലായിരുന്നു ഡാനിയേല. കാലുകളിലേക്കുള്ള രക്തപ്രവാഹം കുറഞ്ഞ് കാലുകളുടെ ചലനശേഷി നശിക്കുകയായിരുന്നു. തുടര്‍ന്ന് പൂര്‍ണമായും നിര്‍ജ്ജീവമായ ഇടതുകാല് മുറിച്ചുമാറ്റി. വലതുകാലിന്റെ ചലനശേഷി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട് ഡാനിയേല.
കാല് മുറിച്ചുമാറ്റി രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് സഹോദരനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സഹോദരന് ഡാനിയേലയെ കൈകളില്‍ താങ്ങി നൃത്തം ചെയ്യിക്കുകയാണ്. 2.6 മില്ല്യണ്‍ ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ കണ്ടത്. ചലനശേഷി ഭൂരിഭാഗവും നഷ്ടപ്പെട്ട വലതുകാല്‍ വെച്ച് താന്‍ പതിയെ നടക്കാന്‍ പഠിക്കുകയാണെന്നും പൂര്‍ണമായും രോഗമുക്തി നേടാന്‍ ഒരു വര്‍ഷമെടുക്കുമെന്നും ഡാനിയേല പറയുന്നു.
2012 ലെ മിസ് യൂണിവേഴ്സ് മത്സരത്തില്‍ കൊളംബിയയെ പ്രതിനിധീകരിച്ച ഡാനിയേല അല്വാരെസ തന്റെ ജീവിതത്തിലെ വളരെ ബുദ്ധിമുട്ടേറിയ ഒരു കാലമായി ഈ സമയത്തെ കണക്കാക്കുകയാണ്. 'പ്രതിബന്ധങ്ങളെ കാര്യമാക്കുന്നില്ല. നാം ജീവിതം തിരിച്ചുപിടിക്കും' എന്നാണ് വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് ഡാനിയേല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

വളരെ വിഷമം പിടിച്ച ഈ സാഹചര്യത്തെ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്ത ഡാനിയേലയെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Keywords: News, World, Colombia, Dance, Instagram, Social Network, Video, Viral, Former Miss Colombia Dances Again weeks after having her Leg Amputated
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.