Missing | മുതലകൾ നിറഞ്ഞ നദിയിൽ മീൻപിടിക്കാൻ പോയ മുൻ റേഡിയോ അവതാരകനെ കാണാതായി; വൻ സന്നാഹത്തോടെ തിരച്ചിൽ ഊർജിതം; ഉറ്റുനോക്കി ലോകം

 


ADVERTISEMENT

സിഡ്‌നി: (KVARTHA) വടക്കൻ ഓസ്‌ട്രേലിയയിലെ മുതലകൾ നിറഞ്ഞ നദിയിൽ ഒറ്റയ്ക്ക് മീൻ പിടിക്കാൻ പോയ മുൻ റേഡിയോ അവതാരകൻ റോമൻ ബുച്ചാസ്‌കിക്കായി ഊർജിത തിരച്ചിൽ. റെസ്ക്യൂ 700 ഹെലികോപ്റ്റർ അടക്കം ഉപയോഗിച്ച് വൻ സന്നാഹത്തോടെയാണ് തിരച്ചിൽ നടത്തുന്നത്. തിരച്ചിലിന് സഹായിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ പ്രദേശത്തേക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു.

Missing | മുതലകൾ നിറഞ്ഞ നദിയിൽ മീൻപിടിക്കാൻ പോയ മുൻ റേഡിയോ അവതാരകനെ കാണാതായി; വൻ സന്നാഹത്തോടെ തിരച്ചിൽ ഊർജിതം; ഉറ്റുനോക്കി ലോകം

ഓസ്‌ട്രേലിയയിലെ ഈ പ്രദേശത്ത് ധാരാളം മുതലകളുണ്ട്. അതിനാൽ റോമൻ ബുച്ചാസ്‌കി മുതലയുടെ ഇരയായേക്കാമെന്നാണ് ആശങ്ക. കേപ് യോർക്ക് പെനിൻസുലയിലെ ഒലിവർ നദിയിൽ ഒറ്റയ്ക്ക് മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ഞായറാഴ്ച ഇദ്ദേഹത്തെ കാണാതായത്.

തിരച്ചിലിന്റെ മൂന്നാം ദിവസം നദിക്ക് സമീപം ബുച്ചാസ്‌കിയുടെ ചില സാധനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. സിഡ്‌നി റേഡിയോ സ്റ്റേഷൻ '2 ജിബി'യുടെ മത്സ്യബന്ധന ഷോയുടെ മുൻ അവതാരകനായിരുന്നു ഇദ്ദേഹം. ഓസ്‌ട്രേലിയയുടെ ഉഷ്ണമേഖലാ വടക്ക് ഭാഗത്ത് മുതലകൾ ധാരാളമുണ്ട്, രാജ്യത്ത് മുതല ആക്രമണങ്ങൾ അസാധാരണമാണെങ്കിലും, ഈ വർഷം കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോമൻ ബുച്ചാസ്‌കിക്കായുള്ള രക്ഷാപ്രവർത്തനം ലോകവും ഉറ്റുനോക്കുകയാണ്.

Keywords: News, World, Sydney, Roman Butchaski, Australia, Missing, Rescue, River, Police, Former Australian radio host missing in croc-infested waters.
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia