മുമ്പ് അഫ്ഗാൻ വാർത്താവിനിമയ, സാങ്കേതിക മന്ത്രി; ഇപ്പോൾ പിസ ഡെലിവറി ബോയ് !

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെർലിൻ: (www.kvartha.com 25.08.2021) അഗ്‌ഫാനിസ്താനിലെ മുൻ മന്ത്രി ഇപ്പോൾ ഉപജീവനത്തിനായി ജർമനിയിൽ പിസ ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയാണെന്ന് റിപോർടുകൾ. 2018 മുതൽ 2020 വരെ അശ്‌റഫ് ഗനി സർകാരിൽ വാര്‍ത്താവിനിമയ, സാങ്കേതിക മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്ന സയ്യിദ് അഹ്‌മദ്‌ ശാ സാദത് ജർമനിയിലെ ലീപ്സിഗ് നഗരത്തിൽ ഭക്ഷണ വിതരണക്കാരനായി ജോലി ചെയ്യുന്നതിന്റെ ചിത്രങ്ങൾ അന്താരാഷ്‌ട്ര മാധ്യമമായ അല്‍-ജസീറ അറേബ്യയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.  പ്രചരിക്കുന്നത് തന്‍റെ ഫോടോകളാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചതായി സ്‌കൈ ന്യൂസും റിപോർട് ചെയ്‌തു.
Aster mims 04/11/2022

മുമ്പ് അഫ്ഗാൻ വാർത്താവിനിമയ, സാങ്കേതിക മന്ത്രി; ഇപ്പോൾ പിസ ഡെലിവറി ബോയ് !

അശ്‌റഫ് ഗനിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അഹ്‌മദ്‌ ശാ മന്ത്രി സ്ഥാനം രാജിവെക്കുകയും ജർമനിയിലേക്ക് കുടിയേറുകയും ആയിരുന്നുവെന്ന് പറയുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് അധികകാലം അദ്ദേഹത്തിന് പിടിച്ചു നിൽക്കാൻ ആയില്ലെന്നും ഉപജീവനത്തിനായി ഒരു ജോലി കണ്ടെത്തുകയല്ലാതെ മറ്റ് വഴിയില്ലാതെ വന്നപ്പോൾ, ഒരു പിസ ഡെലിവറി ബോയ് ആയി ജോലി ചെയ്യാൻ തുടങ്ങുകയായിരുന്നുവെന്നുമാണ് റിപോർട്.

ഇദ്ദേഹം ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് രണ്ട് ബിരുദാനന്തര ബിരുദങ്ങൾ നേടിയിട്ടുണ്ട്. ഒന്ന് ഇലക്ട്രോണിക് എഞ്ചിനീയറിംഗിലായിരുന്നു. 2005 മുതൽ 2013 വരെ കമ്യൂണികേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രിയുടെ മുഖ്യ സാങ്കേതിക ഉപദേഷ്ടാവ് ഉൾപെടെ നിരവധി സുപ്രധാന പദവികൾ അദ്ദേഹം വഹിച്ചിരുന്നു. 

'ഞാൻ വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നത്. ജർമനിയിൽ സുരക്ഷിതത്വം തോന്നുന്നു. ലീപ്സിഗിൽ എന്റെ കുടുംബത്തോടൊപ്പമുള്ളതിൽ എനിക്ക് സന്തോഷമുണ്ട്. പണം സമ്പാദിക്കാനും ഒരു ജർമൻ കോഴ്സ് ചെയ്യാനും കൂടുതൽ പഠിക്കാനും ആഗ്രഹമുണ്ട്' എന്ന് അഹ്‌മദ്‌ ശാ പറഞ്ഞതായി അദ്ദേഹത്തെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപോർട് ചെയ്‌തു.

Keywords:  Afghanistan, News, Ex minister, Worker, Germany, Job, World, Former Afghanistan minister now working as food delivery boy.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia