20 മിനുട്ടോളം ദൈര്‍ഘ്യമുള്ള ലൈംഗിക ദൃശ്യങ്ങള്‍ മുതല്‍ അമ്മമാര്‍ മുലയൂട്ടുന്നത് വരെയുള്ള 50,000ത്തോളം വീടുകളിലെ ക്യാമറ ദൃശ്യങ്ങള്‍ ചോര്‍ന്നു; ഹാക്ക് ചെയ്‌തെടുത്തതെല്ലാം സൈറ്റില്‍ വില്‍പ്പനയ്ക്ക്.!

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സിംഗപ്പൂര്‍: (www.kvartha.com 12.10.2020) 20 മിനുട്ടോളം ദൈര്‍ഘ്യമുള്ള 50,000ത്തോളം വീടുകളിലെ സെക്യൂരിറ്റി ക്യാമറ ദൃശ്യങ്ങള്‍ ചോര്‍ന്നതായി ആക്ഷേപം. മാത്രമല്ല ലഭിച്ച ദൃശ്യങ്ങള്‍ ഒരു പോണ്‍ സൈറ്റിന് വിറ്റെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ചില ഹോം ക്യാമറ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളില്‍ കാണപ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന ഹാക്കിംഗ് വിവരങ്ങള്‍ പുറംലോകം അറിഞ്ഞത്. സംഭവം നടന്നിരിക്കുന്നത് സിംഗപ്പൂരിലാണ്. 
Aster mims 04/11/2022

ഇങ്ങനെ പുറത്തായ വീട്ടിലെ സെക്യൂരിറ്റി ക്യാമറ ദൃശ്യങ്ങളില്‍ ലൈംഗിക ദൃശ്യങ്ങളും, കുട്ടികള്‍ക്ക് അമ്മമാര്‍ മുലയൂട്ടുന്ന ദൃശ്യങ്ങള്‍ വരെയുണ്ടെന്ന് ഏഷ്യാവണ്‍ പത്രം റിപോര്‍ട്ട് ചെയ്യുന്നു. ചില വീടുകളിലെ ലീവിംഗ് റൂം, ബാത്ത് റൂം എന്നിവിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇത്തരത്തില്‍ ചോര്‍ന്നിട്ടുണ്ട്. ഒരു വീഡിയോയിലെ ടൈം സ്റ്റാമ്പ് അനുസരിച്ച് ആ വീഡിയോ റെക്കോഡ് ചെയ്യപ്പെട്ടത് മാര്‍ച്ച് 2020ലാണെന്നാണ് വ്യക്തമാകുന്നത്.

ഇത്തരത്തില്‍ വീട്ടിലെ സുരക്ഷയ്ക്കായി ഐപി ക്യാമറ വയ്ക്കുന്നത് സിംഗപ്പൂരിലെ വീടുകളില്‍ സാധാരണമാണ്. വീട്ടിലെ പലരും ജോലിക്കും മറ്റും പോകുമ്പോള്‍ വീട്ടിലുള്ള കുട്ടികളെയും, മുതിര്‍ന്നവരെയും, വീട്ടുജോലിക്കാരെയും നിരീക്ഷിക്കാനാണ് ഇത്. അതിനാല്‍ തന്നെ ഇതിന്റെ സാധ്യത തിരിച്ചറിഞ്ഞ ഒരു പ്രത്യേക സംഘം തന്നെ ഈ ഹാക്കിംഗിന് പിന്നിലുണ്ടെന്ന് സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍ സംശയിക്കുന്നു.

ഡിസ്‌കോര്‍ഡ് എന്ന അഡള്‍ട്ട് സോഷ്യല്‍ മീഡിയ സന്ദേശ കൈമാറ്റ ആപ്പില്‍ ഇത്തരത്തില്‍ ഒരു ഗ്രൂപ്പിനെ കണ്ടെത്തിയെന്നാണ് പുതിയ വാര്‍ത്ത. ഈ ഗ്രൂപ്പില്‍ 1,000ത്തോളം പേര്‍ അംഗങ്ങളാണ്. ശനിയാഴ്ച ഈ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത സന്ദേശ പ്രകാരം ഈ ഗ്രൂപ്പ് വഴി 70 അംഗങ്ങള്‍ക്ക് 150 അമേരിക്കന്‍ ഡോളറിന് 3ടിബി ഇത്തരം സെക്യുരിറ്റി ക്യാമറ ദൃശ്യങ്ങള്‍ കൈമാറി എന്ന് പറയുന്നു. ഇതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

20 മിനുട്ടോളം ദൈര്‍ഘ്യമുള്ള ലൈംഗിക ദൃശ്യങ്ങള്‍ മുതല്‍ അമ്മമാര്‍ മുലയൂട്ടുന്നത് വരെയുള്ള 50,000ത്തോളം വീടുകളിലെ ക്യാമറ ദൃശ്യങ്ങള്‍ ചോര്‍ന്നു; ഹാക്ക് ചെയ്‌തെടുത്തതെല്ലാം സൈറ്റില്‍ വില്‍പ്പനയ്ക്ക്.!


ഗ്രൂപ്പില്‍ വില്‍പ്പനയ്ക്ക് മുന്‍പായി സാംപിള്‍ വീഡിയോയായി 700 എംബി വീഡിയോ ഇവര്‍ ഇട്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഇവരുടെ അവകാശവാദപ്രകാരം വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇതില്‍ ഉണ്ടെന്നാണ് പറയുന്നത്. സാംപിള്‍ വീഡിയോയില്‍ തന്നെ 4,000ത്തോളം വീഡിയോ ക്ലിപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്. ഇവയെല്ലാം സെക്യുരിറ്റി ക്യാമറ ഹാക്ക് ചെയ്തതാണ്. 

ഈ ഗ്രൂപ്പിന്റെ അവകാശവാദ പ്രകാരം ഇപ്പോഴും 50,000ത്തോളം ഐപി ക്യാമറകള്‍ തങ്ങളുടെ ഹാക്കിംഗ് പരിധിയിലാണെന്നും. ഇതില്‍ നിന്നും ദൃശ്യങ്ങള്‍ എടുക്കാനും റെക്കോഡ് ചെയ്യാനും തങ്ങള്‍ക്ക് ശേഷിയുണ്ട് എന്നാണ് അവകാശപ്പെടുന്നത്. വിദൂരതയില്‍ നിന്നും നിയന്ത്രിക്കാന്‍ കഴിയുന്ന ഐപി ക്യാമറകളുടെ ഹാക്കിംഗ് സാധ്യത വളരെ വലുതാണ് എന്ന് സൈബര്‍ വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

പുറത്ത് വന്ന ദൃശ്യങ്ങളില്‍ സിംഗപ്പൂരില്‍ എന്നാണ് മിക്ക വീഡിയോകളും ടാഗ് ചെയ്യപ്പെട്ടിരിക്കുന്നത്. സിംഗപ്പൂരിലെ സ്വതവേ കാണപ്പെടുന്ന ഹൗസിംഗ് സൊസേറ്റി സംവിധാനം തന്നെയാണ് വീഡിയോയില്‍ കാണപ്പെടുന്നത് എന്ന് പോലീസും തിരിച്ചറിഞ്ഞിട്ടുണ്ട്.

Keywords: News, World, Singapore, Home Camera, Site, Footage, Hackers, Technology, Police, Video, Footage from '50,000' home cameras hacked and sold on porn sites
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script