മൂടല്‍മഞ്ഞുമൂലം വിമാനങ്ങള്‍ നിര്‍ത്തലാക്കി

 


മൂടല്‍മഞ്ഞുമൂലം വിമാനങ്ങള്‍ നിര്‍ത്തലാക്കി
ലണ്ടന്‍: ലണ്ടനിലും ഇംഗ്ലണ്ടിന്റെ കിഴക്കേ ഭാഗങ്ങളിലും കനത്ത മൂടല്‍ മഞ്ഞുമൂലം വിമാനങ്ങള്‍ നിര്‍ത്തലാക്കി. ആയിരത്തോളം യാത്രക്കാരാണ്‌ ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും യാത്ര ചെയ്യാന്‍ കഴിയാതെയായത്. ഹീത്രൊ എയര്‍പോര്‍ട്ട്, ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ വിമാനങ്ങള്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്‌. ഇന്ന്‌ രാവിലെ 6.55ന്‌ എയര്‍പോര്‍ട്ടിലിറങ്ങേണ്ട 37 വിമാനങ്ങളും യാത്ര പുറപ്പെടാനുള്ള 22 വിമാനങ്ങളും റദ്ദാക്കി. ലണ്ടന്‍ സിറ്റിയില്‍ നിന്ന്‌ പുറപ്പെടേണ്ട 10 വിമാനങ്ങളും റദ്ദാക്കിയവയില്‍ പെടുന്നു.

ഹീത്രൊ എയര്‍പോര്‍ട്ടില്‍  ദിനം പ്രതി 1300 വിമാനങ്ങളാണ്‌ വരികയും പോകുകയും ചെയ്യുന്നത്. ഞായറാഴ്ച്ച മാത്രം ഇവിടെ 132 വിമാനങ്ങള്‍ റദ്ദ് ചെയ്തു. ആയിരത്തോളം യാത്രക്കാരാണ്‌ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുന്നത്.
English Summary 
London: Thousands of passengers are facing a second day of disruption as fog continues to force the cancellation of flights in and out of London.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia