തിളച്ചുമറിയുന്ന അഗ്‌നിപര്‍വതത്തിന് മുകളിലൂടെ യുവതിയുടെ സ്‌ളൈഡിങ്; ആരെയും അമ്പരപ്പിക്കുന്ന വീഡിയോ കാണാം

 


ADVERTISEMENT

ചിലി: (www.kvartha.com 13.06.2016) തിളച്ചു മറിയുന്ന അഗ്‌നി പര്‍വതത്തിന് മുകളിലൂടെ യുവതിയുടെ സ്‌ളൈഡിങ്. ചിലിയിലെ തിളച്ചുമറിയുന്ന വില്ലാരിക്ക എന്ന അഗ്‌നിപര്‍വ്വതത്തിന് മുകളിലൂടെയാണ് ഇറ്റാലിയന്‍ ബേയ്‌സ് ജംബറും സ്‌കൈ ഡൈവറും മോഡലുമായ റോബര്‍ട്ട മാന്‍സിനോ എന്ന യുവതി സധൈര്യം സ്‌ളൈഡിങ് നടത്തുന്നത്. ഇതിന്റെ വിഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ഒറ്റ നോട്ടത്തില്‍ വിഡിയോ കണ്ടാല്‍ അഗ്‌നി പര്‍വതത്തിന്റെ സാറ്റലൈറ്റ് ചിത്രത്തിന് മുകളില്‍ ഒരു സ്‌പോട്ട് ഡ്രസ് ഫോട്ടാഷോപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയ്തതാണെന്നേ തോന്നൂ. ഒരു പ്രൊമനോഷണല്‍ വിഡിയോ ഷൂട്ടിനു വേണ്ടിയാണ് റോബര്‍ട്ട മാന്‍സിനോ ഈ സാഹസത്തിന് മുതിര്‍ന്നത്.

ഹെലികോപ്റ്ററില്‍ നിന്നും അഗ്‌നി പര്‍വതത്തിന് മുകളിലേയ്ക്ക് ചാടുമ്പോള്‍ ഒരു വിങ് സ്യൂട്ട് മാത്രമാണ് റോബര്‍ട്ട ധരിച്ചത്. പാരച്യൂട്ട് തുറന്നു വരുന്നത് വരെ പറന്നു നീങ്ങാന്‍ ഇത് സഹായകമാണ്. വില്ലാരിക്കയുടെ മുകളിലൂടെ തെന്നിപ്പറക്കുന്ന റോബര്‍ട്ട മാന്‍സിനോ ഈ ഒരൊറ്റ പ്രവര്‍ത്തികൊണ്ടുതന്നം ഇപ്പോള്‍ സാഹസികതയുടെ പര്യായമായി മാറിയിരിക്കുകയാണ്. അഗ്‌നി പര്‍വതത്തിന്റെ ചൂടും സ്പന്ദനവും പുകയുടെ മണവുമെല്ലാം താന്‍ നന്നായി അനുഭവിച്ചുവെന്ന് റോബര്‍ട്ട പറയുന്നു.

ഒരു സാധാരണ മനുഷ്യന് ചെയ്യാവുന്ന സാഹസിക പ്രവര്‍ത്തികളുടെ അങ്ങേയറ്റമാണ് യാതൊരുവിധ പരിക്കുകളുമില്ലാതെ റോബര്‍ട്ട ചെയ്തിരിക്കുന്നത്.
തിളച്ചുമറിയുന്ന അഗ്‌നിപര്‍വതത്തിന് മുകളിലൂടെ യുവതിയുടെ സ്‌ളൈഡിങ്; ആരെയും അമ്പരപ്പിക്കുന്ന വീഡിയോ കാണാം

Also Read:
എടനീര്‍ ചൂരിമൂലയില്‍ സ്‌കൂട്ടറില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതരം

Keywords:  Flying a wingsuit over an active volcano has long been a dream for Roberta Mancino, Photoshop, Edit, Model, Adventurous, Woman, Injured, Helicopter, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia