ഒമിക്രോണ്‍ തരംഗത്തിനിടെ ആശങ്ക പടര്‍ത്തി പുതിയ വൈറസ് സാന്നിധ്യം; ഇസ്രാഈലില്‍ 'ഫ്‌ലൊറോണ' ആദ്യ കേസ് ഗര്‍ഭിണിയില്‍ റിപോര്‍ട് ചെയ്തു
Jan 2, 2022, 09:21 IST
ജെറുസലേം: (www.kvartha.com 02.01.2022) കോവിഡ് വകഭേദമായ ഒമിക്രോണ്‍ തരംഗത്തിനിടെ ഇസ്രാഈലില്‍ ആശങ്ക പടര്‍ത്തി പുതിയ വൈറസ് സാന്നിധ്യം. 'ഫ്‌ലൊറോണ' എന്ന പേരിലുള്ള രോഗത്തിന്റെ ആദ്യ കേസ് ഇസ്രാഈലില്‍ റിപോര്‍ട് ചെയ്തു.
ഇസ്രാഈലിലെ റാബന്‍ മെഡികല്‍ സെന്ററില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണിയിലാണ് രോഗം സ്ഥിരീകരിച്ചത്. യുവതി കോവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടില്ലെന്നാണ് റിപോര്‍ട്. രോഗിയില്‍ ഗുരുതരമായ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോവിഡിന്റേയും ഇന്‍ഫ്ലുവന്‍സയുടെയും അണുബാധ ചേര്‍ന്നുണ്ടാകുന്ന രോഗവസ്ഥയാണ് ഫ്ലൊറോണ.
കൂടുതല്‍ പേരില്‍ വൈറസ് പടര്‍ന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഇസ്രാഈല്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വൈറസില്‍ വിശദമായ പഠനം വേണെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തല്‍. രാജ്യത്ത് നാലാം ഡോസ് വാക്‌സീനേഷന്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ രോഗ ഭീഷണി.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ലോകം പോരാടുന്നതിനിടെ ഭീതിയുണ്ടാക്കി ഫ്ലൊറോണ റിപോര്‍ട് ചെയ്തിരിക്കുന്നത് ആശങ്ക പടര്‍ത്തിയിരിക്കുകയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.