അന്നൊരു വിവാഹത്തിന് ഫ്‌ളവര്‍ ഗേളായി; ഇന്ന് വധുവായി ജീവിതത്തിലേക്ക്
Oct 7, 2015, 16:44 IST
റാലീ: (www.kvartha.com 07.10.2015) പതിനേഴ് വര്‍ഷം മുന്‍പ് കുടുംബ സുഹൃത്തിന്റെ വിവാഹത്തിന് ഫ്‌ളവര്‍ ഗേളും റിങ്ങ് ബെയററുമായവര്‍ ഇന്ന് അതേ പള്ളിയില്‍ വെച്ച് വിവാഹിതരായി. നോര്‍ത്ത് കരോലിനയിലെ ആഡ്രിയാന്‍ ഫ്രാങ്ക്‌ലിനും(21) ബ്രൂക്ക് ജിബ്‌സണു(22) മാണ് അഞ്ചാം വയസ്സില്‍ കുടുംബ സുഹൃത്തിന്റെ വിവാഹത്തിന് ഫ്‌ളവര്‍ ഗേളും റിങ്ങ് ബെയററുമായത്.
അന്ന് ആഡ്രിയാന് ബ്രൂക്കിനൊപ്പം നടക്കാന്‍ മടിയായിരുന്നു. എന്നാല്‍ ബ്രൂക്ക് ഇതുമനസ്സിലാക്കി അപ്പോഴേ ആന്‍ഡ്രിയാന്റെ കയ്യില്‍ ഇറുകെ പിടിച്ചിരുന്നു. 17 വര്‍ഷം മുമ്പുള്ള ആ ദിവസത്തേക്കുറിച്ച് ഇരുവരും ഓര്‍ക്കുന്നതിങ്ങനെയാണ്. ബ്രൂക്കിന് ആദ്യ കാഴ്ചയില്‍ തന്നെ പയ്യനെ ഇഷ്ടമായിരുന്നു. ആ ഇഷ്ടം പിന്നീട് സ്‌കൂളിലും പള്ളിയിലും വച്ചു ബ്രൂക്ക് ആഡ്രിയാനോട് പ്രകടിപ്പിക്കുകയുണ്ടായി. ആഡ്രിയാനൊപ്പം കളിക്കാനും സമയം ചിലവഴിക്കാനും ബ്രൂക്ക് ശ്രമിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴെല്ലാം ബ്രൂക്കിന്റെ സ്‌നേഹപ്രകടനത്തില്‍ നിന്നും ആഡ്രിയാന്‍ അകന്നു മാറുകയായിരുന്നു.
എന്നാല്‍ ഹൈസ്‌കൂളിലെത്തിയപ്പോഴേക്കും ആഡ്രിയാന്റെ മനസുമാറി ഇരുവരും പ്രണയിക്കാന്‍ തുടങ്ങി. വിവാഹത്തെക്കുറിച്ചു ചിന്തിച്ചപ്പോള്‍ ഇരുവരെയും ആദ്യമായി ഒന്നിപ്പിച്ച പള്ളിയില്‍ വെച്ചു തന്നെ വിവാഹം കഴിക്കാമെന്നും തീരുമാനിച്ചു. അങ്ങനെ എല്ലാവരുടെയും അനുഗ്രഹത്തോടെ സെപ്റ്റംബര്‍ പത്തൊന്‍പതിന് സൗത്ത് ഗാസ്‌റ്റോണിയ ചര്‍ച്ച് ഓഫ് ഗോഡില്‍ വെച്ച് ഇവര്‍ വിവാഹിതരായി.
മുന്നൂറു പേര്‍ പങ്കെടുത്ത ചടങ്ങില്‍ 2001 ല്‍ ഇവര്‍ പങ്കെടുത്ത വിവാഹത്തിലെ വധുവും ഇരുവരേയും അനുഗ്രഹിക്കാന്‍ എത്തിയിരുന്നു. ഒരു അപൂര്‍വ സമ്മാനമാണവര്‍ നവദമ്പതികള്‍ക്കു സമ്മാനമായി നല്‍കിയത്. പതിനേഴ് വര്‍ഷം മുന്‍പ് ഫ്‌ളവര്‍ ഗേളും റിങ്ങ് ബെയററുമായി ഇരുവരും ചേര്‍ന്നു നില്‍ക്കുന്ന ഫോട്ടോ.
അങ്ങനെ ഒരിക്കല്‍ കൂടി 17 വര്‍ഷം മുമ്പുള്ള ആ വിവാഹ ദിവസം ഇരുവരും ഓര്‍ത്തെടുത്തു. അവരുടെ ആദ്യ കൂടിക്കാഴ്ചയും. അന്ന് കൈപിടിക്കാന്‍ താല്‍പര്യമില്ലാതെ മടിച്ചു നിന്ന പയ്യന്‍ ഇന്ന് ഒത്തിരി ഇഷ്ടത്തോടെ ബ്രൂക്കിന്റെ കൈചേര്‍ത്തു പിടിച്ചുനടന്നു ജീവിതത്തിലേക്ക്.
Also Read:
അസുഖത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Keywords: Flower girl and ring bearer walk down same aisle 17 years later as bride and groom, Marriage, Church, Students, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.