Arrested | 'സെക്‌സ് ടോയിയെ ചൊല്ലിയുള്ള വാക് തര്‍ക്കത്തിനിടെ കാമുകനെ കടിക്കുകയും അടിക്കുകയും ചെയ്തു'; കാമുകി അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഫ് ളോറിഡ: (www.kvartha.com) സെക്സ് ടോയിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി ഉണ്ടായ വാക് തര്‍ക്കത്തിനിടെ കാമുകനെ കടിക്കുകയും അടിക്കുകയും ചെയ്തുവെന്ന പരാതിയില്‍ കാമുകി അറസ്റ്റില്‍. ഒക്ടോബര്‍ 29 ന് അമേരികയിലെ ഫ്ളോറിഡയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Arrested | 'സെക്‌സ് ടോയിയെ ചൊല്ലിയുള്ള വാക് തര്‍ക്കത്തിനിടെ  കാമുകനെ കടിക്കുകയും അടിക്കുകയും ചെയ്തു'; കാമുകി അറസ്റ്റില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

34 കാരിയായ ചെല്‍സിയയും അവരുടെ 33 കാരനായ കാമുകനും തമ്മിലാണ് സെക്‌സ് ടോയിയെ ചൊല്ലി വാക് തര്‍ക്കവും കയ്യാങ്കളിയും നടന്നത്. കാമുകിയുടെ ആക്രമണത്തില്‍ തനിക്ക് ഗുരുതരമായ പരുക്കേറ്റു എന്ന കാമുകന്റെ പരാതിയില്‍ കേസെടുക്കുകയും കാമുകി ചെല്‍സിയയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഇവര്‍ കഴിഞ്ഞ കുറച്ചു നാളുകളായി ഒരുമിച്ചായിരുന്നു താമസം. ഇതിനിടയില്‍ കാമുകന്‍ ചെല്‍സിയയോട് താന്‍ സമ്മാനിച്ച സെക്സ് ടോയ് തിരികെ വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ യുവതി അത് തിരികെ നല്‍കാന്‍ തയാറായില്ല എന്ന് മാത്രമല്ല അത് തന്റേതാണെന്ന് സ്ഥാപിച്ചെടുക്കുകയും ചെയ്തു. മാത്രമല്ല, ഇനിയത് ഒരിക്കലും തിരികെ നല്‍കില്ലെന്നും പറഞ്ഞു.

ഇതോടെ പ്രകോപിതനായ യുവാവ് കാമുകിയുടെ കൈയില്‍ നിന്നും സെക്സ് ടോയിയുടെ ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. ദേഷ്യം വന്ന യുവതി കാമുകനെ തള്ളി താഴെ ഇടുകയും അയാളെ കടിക്കുകയും അടിക്കുകയും ചെയ്തു. കാമുകിയുടെ പെട്ടെന്നുള്ള ആക്രമണത്തില്‍ പ്രതികരിക്കാന്‍ കഴിയും മുമ്പ് തന്നെ അയാള്‍ താഴെവീണു.

ഒടുവില്‍ ഗത്യന്തരമില്ലാതെ കാമുകന്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. അന്വേഷണത്തിനായെത്തിയ പൊലീസുകാരോടും യുവതി സെക്സ് ടോയ് തന്റേതാണെന്നും അത് തിരികെ നല്‍കില്ലെന്നും ആവര്‍ത്തിച്ചു. എന്നാല്‍ അത് തന്റേതാണെന്നും കുറച്ചുനാളത്തേക്ക് മാത്രം കാമുകിക്ക് ഉപയോഗിക്കാന്‍ നല്‍കിയതാണെന്നുമാണ് കാമുകന്റെ വാദം.

സെക്സ് ടോയിയുടെ കാര്യത്തില്‍ തീരുമാനം ഒന്നും എടുത്തിട്ടില്ലെങ്കിലും കാമുകനെ ദേഹോപദ്രവം ഏല്‍പിച്ചെന്ന കുറ്റത്തിന് ചെല്‍സിയയെ പൊലീസ് അറസ്റ്റ് ചെയ്തു. സെന്റ് ലൂസി കൗണ്ടി ജയിലില്‍ ആണ് യുവതിയെ പാര്‍പിച്ചിരിക്കുന്നത്.

Keywords: Florida Woman Arrested For Biting Boyfriend Over the Ownership of an Adult Toy, America, News, Arrested, Attack, Jail, Police, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia