Boyfriend Died | 'ഒളിച്ചുകളിക്കിടെ മണിക്കൂറുകളോളം പെട്ടിയില്‍ പൂട്ടിയിട്ടത് മറന്നു; കാമുകന്‍ ശ്വാസംമുട്ടി മരിച്ചു'; കാമുകി അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തല്ലാഹസ്സി: (www.kvartha.com) ഒളിച്ചുകളിക്കിടെ മണിക്കൂറുകളോളം പെട്ടിയില്‍ പൂട്ടിയിട്ടത് മറന്നതോടെ കാമുകന്‍ ശ്വാസംമുട്ടി മരിച്ചതായി റിപോര്‍ട്. ഫ്‌ലോറിഡയിലാണ് സംഭവം നടന്നത്. കാമുകന്റെ മരണത്തെ തുടര്‍ന്ന് അറസ്റ്റിലായ കാമുകി സാറ ബൂനെ ഇപ്പോള്‍ വിചാരണ നേരിടാന്‍ ഒരുങ്ങുകയാണ്. 
Aster mims 04/11/2022

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: 2020 ഫെബ്രുവരിയിലാണ് ജോര്‍ജ് ടോറസിന്റെ മരണം നടന്നത്. ടോറസിനെ മണിക്കൂറുകളോളം പെട്ടിയിലടച്ചിടുകയായിരുന്നു സാറ. ഇതേ തുടര്‍ന്നാണ് ഇയാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. 
 
സാറയും ജോര്‍ജും വൈന്‍ കുടിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും ഒളിച്ച് കളിച്ചു. ആ സമയത്ത് ജോര്‍ജ് ഒരു പെട്ടിയില്‍ കയറി ഒളിച്ചു. എന്നാല്‍, ഇത് കണ്ട സാറ അത് പൂട്ടുകയും ചെയ്തു. ഇതിന്റെ ഒരു വീഡിയോ 2020 -ല്‍ വൈറലായിരുന്നു. അതില്‍ ജോര്‍ജ് 'എന്നെ തുറന്ന് വിടൂ, എനിക്ക് ശ്വാസം മുട്ടുന്നു' എന്ന് പറയുന്നത് കേള്‍ക്കാം. എന്നാല്‍, 'നീ ഇത്രയും നാള്‍ എന്നോട് ചെയ്തതിനെല്ലാം ഉള്ളതാണ് ഇത്, സ്റ്റുപിഡ്' എന്നാണ് സാറ പറയുന്നത്. 

Boyfriend Died | 'ഒളിച്ചുകളിക്കിടെ മണിക്കൂറുകളോളം പെട്ടിയില്‍ പൂട്ടിയിട്ടത് മറന്നു; കാമുകന്‍ ശ്വാസംമുട്ടി മരിച്ചു'; കാമുകി അറസ്റ്റില്‍


അപ്പോഴെല്ലാം തനിക്ക് ശ്വസിക്കാന്‍ പറ്റുന്നില്ല എന്ന് ജോര്‍ജ് ആവര്‍ത്തിച്ച് പറയുന്നുണ്ട്. എന്നാല്‍, സാറ അത് കാര്യാമാക്കാതെ കിടന്നുറങ്ങാന്‍ പോയി. ജോര്‍ജ് തനിയെ പെട്ടി തുറന്ന് പുറത്ത് വരും എന്നാണ് സാറ കരുതിയതത്രെ. 

പിന്നീട്, കാമുകന്‍ പെട്ടിയിലാണ് എന്നത് അവള്‍ മറന്നുപോയി. മണിക്കൂറുകള്‍ക്ക് ശേഷം അവള്‍ ഉറക്കമുണര്‍ന്നു. തുടരെയുള്ള ഫോണ്‍ബെലാണ് അവളെ ഉണര്‍ത്തിയത്. അപ്പോഴും കാമുകന്‍ താഴെ എവിടെയെങ്കിലും കാണും എന്നാണ് അവള്‍ പ്രതീക്ഷിച്ചത്. എന്നാല്‍, ജോര്‍ജ് പെട്ടിയില്‍ തന്നെയായിരുന്നു. 

അത് കണ്ട സാറ അത് തുറന്നു. എന്നാല്‍, അപ്പോഴേക്കും ജോര്‍ജ് ശ്വസിക്കുന്നില്ലായിരുന്നു. ഉടനെ തന്നെ അവള്‍ എമര്‍ജന്‍സി നമ്പറില്‍ വിളിച്ചു. പൊലീസ് എത്തുമ്പോഴേക്കും ജോര്‍ജ് മരിച്ചിരുന്നു. പൊലീസ് വരുമ്പോള്‍ നിലത്ത് കിടക്കുകയായിരുന്നു ജോര്‍ജ്. സംഭവം നടന്ന് മൂന്ന് വര്‍ഷത്തിന് ശേഷം സാറ ഇപ്പോള്‍ വിചാരണയ്ക്ക് മുമ്പുള്ള ഹിയറിംഗിനായി ഹാജരാവുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. 

Keywords:  News,World,international,died,Accident,Case,Police,Local-News, Florida Woman Accused of Murder As Boyfriend Dies In Suitcase During Hide And Seek Game
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia