Bizarre | നഗ്‌നനായി റോഡിലിറങ്ങി നടന്നു; 44 കാരന്‍ പൊലീസ് പിടിയില്‍; താന്‍ വരുന്നത് മറ്റൊരു ഗ്രഹത്തില്‍ നിന്നാണെന്ന് വിചിത്രവാദവും; ഒടുവില്‍ സംഭവിച്ചത്

 




ഫ്‌ലോറിഡ: (www.kvartha.com) പൊതുജനങ്ങള്‍ക്ക് മുന്നിലൂടെ നഗ്‌നനായി റോഡിലിറങ്ങി നടന്ന 44 കാരന്‍ പൊലീസ് പിടിയില്‍. കഴിഞ്ഞയാഴ്ച യുഎസിലെ ഫ്‌ലോറിഡയിലാണ് രസകരമായ സംഭവം നടന്നത്. എന്തിനാണ് നഗ്‌നനനായി നടന്ന കാര്യം ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് താന്‍ മറ്റൊരു ഗ്രഹത്തില്‍ നിന്നും വരുന്ന ആളാണെന്നാണ് പൊലീസിനോട് പറഞ്ഞത്. 

മാര്‍ച് എട്ടിന് നടന്ന സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: രാത്രി ഒമ്പത് മണിയോടെ പൊലീസിന് ഒരു ഫോണ്‍ വന്നു. അതില്‍ പറഞ്ഞിരുന്നത്, വഴിയിലൂടെ നഗ്‌നനായി ഒരാള്‍ നടന്നു പോകുന്നുണ്ട് എന്നായിരുന്നു. ഉടനെ തന്നെ ഒരു പൊലീസ് സ്ഥലത്തെത്തി. 44 വയസുള്ള ജേസണ്‍ സ്മിത് എന്നയാളാണ് വഴിയിലൂടെ നഗ്‌നനായി നടക്കുന്നതെന്ന് കണ്ടെത്തി. അയാള്‍ വസ്ത്രങ്ങളൊന്നും ധരിക്കാതെയാണ് പൊതുജനങ്ങള്‍ക്ക് മുന്നിലൂടെ നടന്നു പോയിക്കൊണ്ടിരുന്നത്. 

Bizarre | നഗ്‌നനായി റോഡിലിറങ്ങി നടന്നു; 44 കാരന്‍ പൊലീസ് പിടിയില്‍; താന്‍ വരുന്നത് മറ്റൊരു ഗ്രഹത്തില്‍ നിന്നാണെന്ന് വിചിത്രവാദവും; ഒടുവില്‍ സംഭവിച്ചത്


സംഭവത്തിന് പിന്നാലെ ജേസണ്‍ സ്മിത്തിനെ നേരെ പാം ബീച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആദ്യം അയാള്‍ തന്റെ പേരോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ നല്‍കാന്‍ തയ്യാറായിരുന്നില്ല. തനിക്ക് ഒരു സോഷ്യല്‍ സെക്യൂരിറ്റി നമ്പറോ ഏതെങ്കിലും സ്റ്റേറ്റിന്റെ തിരിച്ചറിയല്‍ കാര്‍ഡോ ഒന്നും തന്നെ ഇല്ല എന്നായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്. 

മാത്രമല്ല, താന്‍ വരുന്നത് മറ്റൊരു ഗ്രഹത്തില്‍ നിന്നാണ്, അതുകൊണ്ടാണ് തനിക്ക് തിരിച്ചറിയല്‍ രേഖകളൊന്നും ഇല്ലാത്തതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍, കുറേ ചോദ്യം ചെയ്തശേഷം ഇയാള്‍ തന്റെ യഥാര്‍ഥ പേരും വിവരങ്ങളും വെളിപ്പെടുത്തുകയായിരുന്നു. 

Keywords:  News, World, international, bus, dress, Arrested, man, Police, Florida man arrested for walking shirtless on street claims he's from 'different Earth'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia