Flooding Crisis | മധ്യ യൂറോപ്പിലെ പ്രളയം: മരണം 19 ആയി

 
Central Europe Floods Damage
Central Europe Floods Damage

Representational image generated by Meta AI

● പോളണ്ട്, ചെക്ക് റിപ്പബ്ലിക് അതിർത്തി മേഖലകളിലാണ് പ്രളയം ശക്തമായത്.
● ദുരിതബാധിതർക്കായി 260 മില്യൺ ഡോളർ സഹായം നീക്കിവെച്ചതായി സർക്കാർ അറിയിച്ചു.

പോളണ്ട്: (KVARTHA) മധ്യയൂറോപ്പില്‍ കനത്ത പ്രളയം. പോളണ്ട്, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളില്‍ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ 19 പേർ മരിച്ചുവെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. 

പോളണ്ട്-ചെക്ക് റിപ്പബ്ലിക് അതിർത്തി മേഖലകളിലാണ് പ്രളയം കൂടുതൽ രൂക്ഷമായി അനുഭവപ്പെടുന്നത്. വെള്ളം പൊങ്ങിയതോടെ നിരവധി പാലങ്ങളും വീടുകളും തകർന്ന് വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. നിരവധി വാഹനങ്ങളും ഒലിച്ചു പോയിട്ടുണ്ട്.

പോളണ്ടിലെ ഓപോള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏകദേശം 130,000 ആളുകൾ താമസിക്കുന്ന ഈ നഗരത്തിന് വേണ്ടി അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചുവരുന്നു.

രക്ഷാപ്രവർത്തനവും സഹായവും

രക്ഷാപ്രവർത്തനത്തിന് ദുരന്ത ബാധിതർക്കുള്ള സഹായത്തിനുമായി 260 മില്യണ്‍ ഡോളർ നീക്കിവെച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. മറ്റ് ദുരിതബാധിത രാജ്യങ്ങളിലെ നേതാക്കളുമായി താൻ ബന്ധപ്പെട്ടിട്ടുണ്ടെന്നും അവർ യൂറോപ്യൻ യൂണിയനോട് സാമ്പത്തിക സഹായം ആവശ്യപ്പെടുമെന്നും പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്ക് പറഞ്ഞു.

#CentralEuropeFloods, #Poland, #CzechRepublic, #DisasterRelief, #Flooding, #EmergencyAid

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia