Float | ഇന്ദിരാഗാന്ധിയുടെ കൊലപാതകം ചിത്രീകരിക്കുന്ന ടാബ്ലോയുമായി കാനഡയിൽ ഖാലിസ്ഥാനി അനുകൂലികളുടെ റാലി; വീഡിയോ വൈറൽ; വിമർശിച്ച് നെറ്റിസൻസ്
Jun 8, 2023, 11:58 IST
ഒട്ടാവ: (www.kvartha.com) ഖാലിസ്ഥാനി അനുകൂലികൾ കാനഡയിലെ ബ്രാംപ്ടണിൽ നടത്തിയ പരേഡിൽ ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന്റെ ടാബ്ലോ പ്രദർശിപ്പിച്ചതായി റിപ്പോർട്ട്. അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ളതായിരുന്നു പരേഡ്. ഇതിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. എന്നിരുന്നാലും, ഇന്ദിരാഗാന്ധിയുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള വീഡിയോയെക്കുറിച്ച് കനേഡിയൻ സർക്കാർ അധികൃതരിൽ നിന്ന് ഇതുവരെ പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.
ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ 39-ാം വാർഷികത്തിലാണ് ഖാലിസ്ഥാനികൾ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്നാണ് വിവരം. ടാബ്ലോയിൽ രണ്ട് സിഖ് തോക്കുധാരികൾ ഇന്ദിരാഗാന്ധിയുടെ സമാന രൂപത്തെ വെടിവയ്ക്കുന്നതായി കാണാം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ പ്രതികരണമാണ് നെറ്റിസൻസിൽ നിന്നുമുണ്ടായത്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ വിമർശിച്ച്, ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആവശ്യപ്പെട്ടു.
കോൺഗ്രസ് നേതാവ് മിലിന്ദ് ദിയോറയും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കാനഡയിലെ ബ്രാംപ്ടൺ നഗരത്തിൽ ഇന്ദിരാഗാന്ധിയുടെ കൊലപാതകം ചിത്രീകരിക്കുന്ന അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള പരേഡ് കണ്ട് ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ഞാൻ ഞെട്ടിപ്പോയി എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് മിലിന്ദ് ദിയോറ പറഞ്ഞത്. ആരുടെയും പക്ഷം പിടിക്കേണ്ട കാര്യമല്ലെന്നും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ഇത് തികച്ചും അപലപനീയമാണെന്നും അദ്ദേഹം കുറിച്ചു.
ഇതാദ്യമായല്ല ഖാലിസ്ഥാനികൾ ഒരു വിദേശരാജ്യത്ത് ഇന്ത്യയെ അപമാനിക്കാൻ ശ്രമിക്കുന്നതെന്നാണ് ആരോപണം. നേരത്തെ ലണ്ടനിലെ ഇന്ത്യൻ എംബസിയിൽ സ്ഥാപിച്ചിരുന്ന ത്രിവർണ പതാക ഖാലിസ്ഥാനികൾ വലിച്ചെറിഞ്ഞിരുന്നു. ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗ് ഇന്ത്യയിൽ അറസ്റ്റിലായതുമായി ബന്ധപ്പെട്ടതായിരുന്നു സംഭവം.
Keywords: News, National, World, Khalistani, Canada, Viral Video, Social Media, Float depicting Indira Gandhi’s assassination part of Khalistani parade in Canada; Video.
< !- START disable copy paste -->

As an Indian, I'm appalled by the 5km-long #parade which took place in the city of Brampton, Canada, depicting the assassination of #IndiraGandhi.
— Milind Deora | मिलिंद देवरा ☮️ (@milinddeora) June 7, 2023
It's not about taking sides, it's about respect for a nation's history & the pain caused by its Prime Minister’s assassination.… pic.twitter.com/zLRbTYhRAE
ഇതാദ്യമായല്ല ഖാലിസ്ഥാനികൾ ഒരു വിദേശരാജ്യത്ത് ഇന്ത്യയെ അപമാനിക്കാൻ ശ്രമിക്കുന്നതെന്നാണ് ആരോപണം. നേരത്തെ ലണ്ടനിലെ ഇന്ത്യൻ എംബസിയിൽ സ്ഥാപിച്ചിരുന്ന ത്രിവർണ പതാക ഖാലിസ്ഥാനികൾ വലിച്ചെറിഞ്ഞിരുന്നു. ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗ് ഇന്ത്യയിൽ അറസ്റ്റിലായതുമായി ബന്ധപ്പെട്ടതായിരുന്നു സംഭവം.
Keywords: News, National, World, Khalistani, Canada, Viral Video, Social Media, Float depicting Indira Gandhi’s assassination part of Khalistani parade in Canada; Video.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.