SWISS-TOWER 24/07/2023

വിരലടയാളം എടുക്കാതിരിക്കാന്‍ മോഷ്ടാവ് വിരലിന്റെ അറ്റം കടിച്ചുമുറിച്ചു

 


ADVERTISEMENT

ഹൗസ്റ്റണ്‍: (www.kvartha.com 03.08.2015) കാര്‍ മോഷണത്തിന് പിടിയിലായ മോഷ്ടാവ് വിരലടയാളം എടുക്കാതിരിക്കാന്‍ വിരലിന്റെ അറ്റം കടിച്ചുമുറിച്ചു. ഫ്‌ളോറിഡ സ്വദേശിയായ കെന്‍സോ റോബര്‍ട്ട്‌സ്(20) ആണ് പോലീസിന്റെ വിരലടയാളം എടുക്കുന്ന സ്‌കാനറിനെ കബളിപ്പിക്കാന്‍ വിരലിലെ അറ്റത്തെ തൊലിയും മാംസവും കടിച്ചെടുത്തത്.

മോഷ്ടിച്ച മേഴ്‌സിഡസ് ബെന്‍സ് കാറില്‍ ചെത്തിനടക്കുന്നതിനിടെ ഫോര്‍ട്ട് മൈയേഴ്‌സിനടുത്തുള്ള ദേശീയ പാതയില്‍ വച്ചാണ് റോബര്‍ട്ട്‌സിനെ ഫ്‌ളോറിഡ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ലീ കൗണ്ടി ഷെരീഫിന്റെ ഉദ്യോഗസ്ഥരുടെ വാഹനത്തില്‍ പ്രതിയുമായി സ്‌റ്റേഷനിലേക്ക് പോകുന്നവഴിയാണ് റോബര്‍ട്ട്‌സ് ആരും കാണാതെ വിരലടയാളം എടുക്കാതിരിക്കാന്‍ തന്റെ വിരലുകള്‍ കടിച്ചു മുറിച്ചത്. എന്നാല്‍ വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്ന ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതാണ്  റോബര്‍ട്ട്‌സിന് വിനയായത്.

വിരലടയാളം എടുക്കാതിരിക്കാന്‍ മോഷ്ടാവ് വിരലിന്റെ അറ്റം കടിച്ചുമുറിച്ചു


വിരലടയാളം എടുക്കാതിരിക്കാന്‍ മോഷ്ടാവ് വിരലിന്റെ അറ്റം കടിച്ചുമുറിച്ചു


Also Read:
അപൂര്‍വ്വരോഗം ബാധിച്ച് 10 വയസുകാരി മരണപ്പെട്ടു

Keywords:  Fla. suspect chews off fingertips, eats them to avoid being fingerprinted, Police, Custody, Vehicles, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia