സാർസ് കൊറോണ വൈറസുകൾ ഭാവിയിൽ ജൈവായുധമായി ഉപയോഗിക്കപ്പെട്ടേക്കുമെന്ന് ചൈനയുടെ സൈനിക ശാസ്ത്രജ്ഞർ 2015 ൽ വിലയിരുത്തി? രേഖകൾ പുറത്ത്

 


ADVERTISEMENT

ബെയ്ജിങ്: (www.kvartha.com 10.05.2021) മാരക വൈറസുകളെ ജൈവായുധമായി ഉപയോഗിക്കുന്നതിനെക്കുറിച്ചു ചൈന ചർച നടത്തിയിരുന്നതായി വെളിപ്പെടുത്തി കൊണ്ടുള്ള രേഖകൾ പുറത്ത്. വീകെൻഡ് ഓസ്ട്രേലിയൻ പത്രമാണ് രഹസ്യരേഖ പുറത്തുവിട്ടത്. സാർസ് കൊറോണ വൈറസുകൾ ഭാവിയിൽ ജൈവായുധമായി ഉപയോഗിക്കപ്പെട്ടേക്കുമെന്ന് ചൈനയുടെ സൈനിക ശാസ്ത്രജ്ഞർ 2015 ൽ വിലയിരുത്തിയതായി രഹസ്യരേഖയിൽ പറയുന്നു.

ഇനിയൊരു ലോകമഹായുദ്ധം ഉണ്ടായാൽ ഇത്തരം വൈറസുകൾ ആയുധമായി ഉപയോഗിക്കപ്പെടും. കൊറോണ വൈറസുകളുടെ വിവിധ ഇനങ്ങളെ ആയുധമാക്കി ഉപയോഗിക്കാനാവുമെന്ന് ചൈന അഞ്ചു വർഷം മുൻപുതന്നെ ചർച നടത്തിയിരുന്നുവെന്നാണ് രേഖയിൽ പറഞ്ഞിരിക്കുന്നത്. വാർത്തയോട് ചൈന
ഇതുവരെയും പ്രതികരിച്ചിട്ടില്ല.
Aster_MIMS

സാർസ് കൊറോണ വൈറസുകൾ ഭാവിയിൽ ജൈവായുധമായി ഉപയോഗിക്കപ്പെട്ടേക്കുമെന്ന് ചൈനയുടെ സൈനിക ശാസ്ത്രജ്ഞർ 2015 ൽ വിലയിരുത്തി? രേഖകൾ പുറത്ത്

ഓസ്ട്രേലിയൻ മാധ്യമപ്രവർത്തകനായ ഷാറി മാർക്സൺ 'What Really Happened in Wuhan' എന്ന പുസ്തകത്തിൽ 'The Unnatural Origin of SARS and New Species of Man-Made Viruses as Genetic Bioweapons' എന്ന ലേഖനത്തിലും ഇക്കാര്യം പറഞ്ഞിട്ട് ഉണ്ടെന്നാണ് സൂചന. പുസ്തകം ഉടൻ വിപണിയിലെത്തും. കോവിഡ് 19ന്റെ ഉദ്ഭവത്തെക്കുറിച്ച് അമേരിക്ക നടത്തിയ രഹസ്യാന്വേഷണത്തിലാണ് 2015ലെ ചർചയുടെ രേഖകൾ പുറത്തുവന്നതെന്നാണ്
പത്രം പറയുന്നത്.

2002-04 കാലത്ത് സാർസ് വ്യാപനം ശക്തമായ കാലത്താണ് ചൈന വുഹാനിൽ ആദ്യ ബയോസേഫ്റ്റി വൈറോളജി ലാബ് സ്ഥാപിച്ചത്. വുഹാനിൽ നിന്നാണ് 2019ൽ കോവിഡ് രോ​ഗം വ്യാപിച്ചുതുടങ്ങിയത്.

Keywords: News, China, Australia, Virus, Corona, COVID-
19, World, Five years before pandemic, Chinese scientists discussed weaponising coronaviruses: Report.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia