സാർസ് കൊറോണ വൈറസുകൾ ഭാവിയിൽ ജൈവായുധമായി ഉപയോഗിക്കപ്പെട്ടേക്കുമെന്ന് ചൈനയുടെ സൈനിക ശാസ്ത്രജ്ഞർ 2015 ൽ വിലയിരുത്തി? രേഖകൾ പുറത്ത്
May 10, 2021, 10:43 IST
ബെയ്ജിങ്: (www.kvartha.com 10.05.2021) മാരക വൈറസുകളെ ജൈവായുധമായി ഉപയോഗിക്കുന്നതിനെക്കുറിച്ചു ചൈന ചർച നടത്തിയിരുന്നതായി വെളിപ്പെടുത്തി കൊണ്ടുള്ള രേഖകൾ പുറത്ത്. വീകെൻഡ് ഓസ്ട്രേലിയൻ പത്രമാണ് രഹസ്യരേഖ പുറത്തുവിട്ടത്. സാർസ് കൊറോണ വൈറസുകൾ ഭാവിയിൽ ജൈവായുധമായി ഉപയോഗിക്കപ്പെട്ടേക്കുമെന്ന് ചൈനയുടെ സൈനിക ശാസ്ത്രജ്ഞർ 2015 ൽ വിലയിരുത്തിയതായി രഹസ്യരേഖയിൽ പറയുന്നു.
ഇനിയൊരു ലോകമഹായുദ്ധം ഉണ്ടായാൽ ഇത്തരം വൈറസുകൾ ആയുധമായി ഉപയോഗിക്കപ്പെടും. കൊറോണ വൈറസുകളുടെ വിവിധ ഇനങ്ങളെ ആയുധമാക്കി ഉപയോഗിക്കാനാവുമെന്ന് ചൈന അഞ്ചു വർഷം മുൻപുതന്നെ ചർച നടത്തിയിരുന്നുവെന്നാണ് രേഖയിൽ പറഞ്ഞിരിക്കുന്നത്. വാർത്തയോട് ചൈന
ഇതുവരെയും പ്രതികരിച്ചിട്ടില്ല.
ഇനിയൊരു ലോകമഹായുദ്ധം ഉണ്ടായാൽ ഇത്തരം വൈറസുകൾ ആയുധമായി ഉപയോഗിക്കപ്പെടും. കൊറോണ വൈറസുകളുടെ വിവിധ ഇനങ്ങളെ ആയുധമാക്കി ഉപയോഗിക്കാനാവുമെന്ന് ചൈന അഞ്ചു വർഷം മുൻപുതന്നെ ചർച നടത്തിയിരുന്നുവെന്നാണ് രേഖയിൽ പറഞ്ഞിരിക്കുന്നത്. വാർത്തയോട് ചൈന
ഇതുവരെയും പ്രതികരിച്ചിട്ടില്ല.
ഓസ്ട്രേലിയൻ മാധ്യമപ്രവർത്തകനായ ഷാറി മാർക്സൺ 'What Really Happened in Wuhan' എന്ന പുസ്തകത്തിൽ 'The Unnatural Origin of SARS and New Species of Man-Made Viruses as Genetic Bioweapons' എന്ന ലേഖനത്തിലും ഇക്കാര്യം പറഞ്ഞിട്ട് ഉണ്ടെന്നാണ് സൂചന. പുസ്തകം ഉടൻ വിപണിയിലെത്തും. കോവിഡ് 19ന്റെ ഉദ്ഭവത്തെക്കുറിച്ച് അമേരിക്ക നടത്തിയ രഹസ്യാന്വേഷണത്തിലാണ് 2015ലെ ചർചയുടെ രേഖകൾ പുറത്തുവന്നതെന്നാണ്
പത്രം പറയുന്നത്.
2002-04 കാലത്ത് സാർസ് വ്യാപനം ശക്തമായ കാലത്താണ് ചൈന വുഹാനിൽ ആദ്യ ബയോസേഫ്റ്റി വൈറോളജി ലാബ് സ്ഥാപിച്ചത്. വുഹാനിൽ നിന്നാണ് 2019ൽ കോവിഡ് രോഗം വ്യാപിച്ചുതുടങ്ങിയത്.
Keywords: News, China, Australia, Virus, Corona, COVID-
19, World, Five years before pandemic, Chinese scientists discussed weaponising coronaviruses: Report.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.