ലംബോര്‍ഗിനി വാങ്ങണം; കീശയില്‍ മൂന്ന്​ ഡോളര്‍, ഡ്രൈവറെ കണ്ട് അമ്പരന്ന് പോലീസ്

 


കാലിഫോര്‍ണിയ: (www.kvartha.com 06.05.2020) അമ്മയോട് വഴക്കിട്ടപ്പോൾ പിന്നെ ഒന്നും നോക്കിയില്ല, ആകെയുണ്ടായിരുന്ന മൂന്ന് ഡോളർ എടുത്ത് കീശയിലിട്ട് പറക്കുകയായിരുന്നു, മറ്റൊന്നിനുമല്ല ലംബോർഗിനി വാങ്ങാൻ. യു എസിലെ യൂട്ട ഹൈവേയിലൂടെ മണിക്കൂറില്‍ 30 മൈല്‍ വേഗതയില്‍ നീങ്ങിയ കാർ പരിശോധിച്ചപ്പോഴാണ് പോലീസ് സംഘത്തിന് കാര്യങ്ങളുടെ കിടപ്പ് മനസിലായത്. എന്നാൽ പോലീസ് ഞെട്ടിയത് അതുകൊണ്ടൊന്നുമല്ല, വാഹനം ഓടിച്ച "ആളിന്റെ" വയസ് അറിഞ്ഞപ്പോഴായിരുന്നു. വാഹനം നിർത്തിയപ്പോൾ ഏ​തോ ഭിന്നശേഷിക്കാരനായിരിക്കുമെന്നാണ് ആദ്യം പൊലീസ്​ കരുതിയത്​. വാതിൽ തുറന്നു നോക്കിയപ്പോഴാണ് കുട്ടിയാണെന്ന്​ മനസ്സിലായത്​. പ്രായമറിഞ്ഞ പൊലീസ്​ സംഘം അമ്പരന്നു. വെറും അഞ്ചുവയസുകാരൻ.


ലംബോര്‍ഗിനി വാങ്ങണം; കീശയില്‍ മൂന്ന്​ ഡോളര്‍, ഡ്രൈവറെ കണ്ട് അമ്പരന്ന് പോലീസ്

അമ്മയോട്​ വഴക്കുണ്ടാക്കി വരുന്ന വഴിയാണ്​. കാര്യം ചോദിച്ചപ്പോള്‍ ഞെട്ടിച്ചുകൊണ്ട്​ ഒട്ടും കൂസലില്ലാത്ത മറുപടി. ഒരു ലംബോര്‍ഗിനി കാറ്​ വാങ്ങണം. അതിനായി കാലിഫോർണിയയിലേക്ക് പോകുന്നു. കാർ വാങ്ങാനുള്ള മൂന്ന്​ ഡോളര്‍ കീശയിൽ നിന്ന് ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ലംബോര്‍ഗിനി വാങ്ങണമെന്ന ആഗ്രഹത്തെത്തുടർന്നാണ് കുട്ടി അമ്മയുമായി വഴക്കിട്ടത്​. സഹോദരിയെ നോക്കാനേല്‍പ്പിച്ച്‌​ ​അമ്മ ജോലിയിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. ആഗ്രഹം നടക്കില്ലെന്ന് കണ്ടതോടെ വീട്ടിലെ കാറിന്റെ താക്കോലെടുത്ത് വെച്ചുപിടിക്കുകയായിരുന്നു. കുട്ടിയെ പിന്നീട് പൊലീസ്​ രക്ഷിതാക്കളെ ഏല്‍പിച്ചു.

അഞ്ചു വയസുകാരന്‍ ഹൈവേയിലൂടെ കാറോടിച്ചുവെന്നത്​ ഞെട്ടിപ്പിക്കുന്നതാണെന്ന്​ ഹൈവേ പട്രോള്‍ വക്താവ്​ നിക്​ സ്​ട്രീറ്റ്​ പറഞ്ഞു. സംഭവത്തില്‍ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ സാധ്യതയുണ്ടെന്ന് പൊലീസ്​ വ്യക്തമാക്കി.​ കാറിന്​ എന്തോ​ പന്തികേട്​ തോന്നിയാണ്​ യൂട്ട ഹൈവേ പട്രോളിങ്​ സംഘം നിര്‍ത്താനാവശ്യപ്പെട്ടത്​. കുട്ടി ഡ്രൈവിംഗ് സീറ്റിൽ പാടുപെട്ടിരിക്കുകയായിരുന്നുവെന്നും ലോക്ക് ഡൗൺ സാഹചര്യമായതിനാൽ മറ്റു അപകടങ്ങളൊന്നും ഉണ്ടായില്ലെന്നും ഹൈവേ പട്രോള്‍ വക്താവ്​ ട്വീറ്റ് ചെയ്തു.

Summary: Five year old boy was pulled over in Utah on his way to California to try to buy a Lamborghini
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia