Casualties Reported | ഹിസ്ബുല്ല ആക്രമണത്തിൽ ഇസ്രായേലിൽ അഞ്ച് പേർ കൊല്ലപ്പെട്ടു


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 'ദക്ഷിണ ലബനാനിലെ ജനങ്ങളോട് ഒഴിയാൻ ആവശ്യപ്പെട്ട് ഇസ്രായേൽ'
● 'ഹിസ്ബുല്ലയെ ലക്ഷ്യമാക്കി വ്യാപകമായ ആക്രമണങ്ങൾ നടത്തുമെന്ന് ഇസ്രായേൽ'
തെൽ അവീവ്: (KVARTHA) ഇസ്രായേലിലെ മെതുല എന്ന പ്രദേശത്ത് ഹിസ്ബുല്ല റോക്കറ്റ് ആക്രമണം നടത്തി. സംഭവത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായ പരിക്കുമുണ്ട്. ചാനൽ 12 ന്യൂസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. കൊല്ലപ്പെട്ടവരിൽ ഒരാൾ ഇസ്രായേലി പൗരനും മറ്റുള്ളവർ വിദേശികളുമാണെന്നാണ് റിപോർട്ട്.

ഹിസ്ബുല്ലയെ ലക്ഷ്യമാക്കി വ്യാപകമായ ആക്രമണങ്ങൾ നടത്തുമെന്ന് ഇസ്രായേൽ പ്രതിരോധ സേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റാഷിദേഹ് അഭയാർഥി ക്യാമ്പ് സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ഇസ്രായേൽ ആക്രമണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ചയും ലബനാനെ ലക്ഷ്യമാക്കി ഇസ്രായേൽ ആക്രമണങ്ങൾ നടത്തിയിരുന്നു.
തലസ്ഥാനമായ ബെയ്‌റൂത്തിനെയും ബെക്ക താഴ്‌വരയേയും ബന്ധിപ്പിക്കുന്ന അരായ -ഖാലെ റോഡിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. ബുധനാഴ്‌ച ഇതേ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ഹിസ്ബുല്ലയുടെ വാനിന് നേരെയും ആക്രമണം ഉണ്ടായിരുന്നു. ഒപ്പം വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി ഇസ്രായേൽ അധികൃതർ അറിയിച്ചു.
അതേസമയം, ഇസ്രായേൽ ദക്ഷിണ ലബനാനിലെ ജനങ്ങളോട് ഒഴിയാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ബലാബേക്ക് മേഖലയിലെ നിവാസികൾ ഉടനെ തന്നെ മാറണമെന്നാണ് ഇസ്രായേലിന്റെ അറിയിപ്പ്. റാഷിദേഹ് അഭയാർഥി ക്യാമ്പിലെ ആയിരക്കണക്കിന് അഭയാർഥികൾ ഉൾപ്പടെ ഒഴിയണമെന്നാണ് ഇസ്രായേൽ ആവശ്യപ്പെട്ടിരിക്കുന്നത്. എ.എഫ്.പി ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
#HezbollahAttack #IsraelNews #LebanonCrisis #MiddleEastConflict #RocketAttack