Fitness Models | വ്യായാമവും ഭക്ഷണക്രമവുമായി ഫിറ്റ് ആന്‍ഡ് ഹിറ്റ്: സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് 64 -കാരി മുത്തശ്ശിയും 21 -കാരി കൊച്ചുമകളും; ചിത്രങ്ങള്‍ കാണാം
Nov 5, 2022, 18:35 IST
ന്യൂയോര്‍ക്: (www.kvartha.com) 64 വയസിലും 21 -കാരി കൊച്ചുമകളോടൊപ്പം ഫിറ്റ്‌നസ് മോഡലായി സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ് ഒരു മുത്തശ്ശി. ലെസ്‌ലി മാക്‌സ്‌വെല്‍ എന്ന മുത്തശ്ശിയാണ് ടിയ ക്രിസ്റ്റഫി എന്ന തന്റെ കൊച്ചുമകളുമൊത്ത് വ്യായാമവും കൃത്യമായ ഭക്ഷണക്രമവുമായി ഫിറ്റ് ആന്‍ഡ് ഹിറ്റായിരിക്കുന്നത്.
ലെസ്‌ലി മാക്‌സ്‌വെല്‍ കൊച്ചുമകളുമൊത്ത് ജിമില്‍ വര്‍കൗട് ചെയ്യുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആണ്. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ആണ് ലെസ്‌ലിയുടെ സ്ഥലം. 117,000 ഫോളോവേഴ്‌സാണ് ലെസ്‌ലിക്ക് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്.
കൊച്ചുമകള്‍ ടിയ ക്രിസ്റ്റഫി തന്റെയും താന്‍ അവളുടെയും വസ്ത്രങ്ങള്‍ ധരിക്കാറുണ്ട്, 43 വയസിന്റെ വ്യത്യാസമൊന്നും തങ്ങളെ ബാധിച്ചിട്ടേയില്ല എന്നുമാണ് ലെസ്‌ലി പറഞ്ഞത്. ബികിനി വസ്ത്രങ്ങള്‍ ധരിച്ചും ഫോടോ പോസ്റ്റ് ചെയ്യാറുണ്ടെന്നും താനത് ഇഷ്ടപ്പെടുന്നുവെന്നും ലെസ്‌ലി പറയുന്നു.
220,000 ഫോളോവേഴ്‌സാണ് ടിയയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്. മുത്തശ്ശിയെ കുറിച്ചോര്‍ത്ത് ടിയയ്ക്ക് വലിയ അഭിമാനം ആണ്. തന്നെയും മുത്തശ്ശിയെയും കണ്ടാല്‍ അമ്മയും മകളുമാണ് എന്ന് തെറ്റിദ്ധരിക്കാറുണ്ട് എന്ന് ടിയ പറയുന്നു.
വീട്ടിലെ ജിമില്‍ വച്ച് തങ്ങള്‍ ഒരുമിച്ചാണ് വ്യായാമം ചെയ്യാറുള്ളതെന്നും തങ്ങളത് ആസ്വദിക്കുന്നുവെന്നും ടിയ പറയുന്നു. ആഴ്ചയില്‍ അഞ്ച് ദിവസവും മുത്തശ്ശി വ്യായാമം ചെയ്യുമെന്നും ഭക്ഷണം ശ്രദ്ധിക്കാന്‍ തന്നെയും പ്രേരിപ്പിക്കുമെന്നും ടിയ പറയുന്നു.
സാധാരണ മുത്തശ്ശിമാര്‍ വരുമ്പോള്‍ കേക് ഒക്കെയാണ് കൊണ്ടുവരാറെന്നും തന്റെ മുത്തശ്ശി ഓര്‍ഗാനിക് ബെറിയും ഓര്‍ഗാനിക് മുട്ടയുമൊക്കെയാണ് കൊണ്ടുവരുന്നതെന്നും ടിയ പറയുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.